‌‌യു.പിയിൽ ഉറങ്ങുകയായിരുന്ന എട്ട് മാസം പ്രായമായ കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്നു; പ്രതി മാനസികരോ​ഗിയെന്ന് പൊലീസ്

അശോക് എന്നയാളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

Update: 2023-08-31 16:29 GMT

ലഖ്നൗ: റെയിൽവേ സ്റ്റേഷനിൽ അമ്മയുടെ അടുത്ത് കിടത്തിയിരുന്ന എട്ട് മാസം പ്രായമായ കുഞ്ഞിനെയെടുത്ത് നിലത്തെറിഞ്ഞ് കൊന്നു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം. റെയിൽവേ സ്റ്റേഷനിൽ എത്തിയ ഹർദോയി സ്വദേശിനിയായ വൈശാലിയെന്ന യുവതിയുടെ കുഞ്ഞായ പ്രീതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

അശോക് എന്നയാളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിനെയും കൊണ്ട് വ്യാഴാഴ്ച രാവിലെ റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു യുവതി. ട്രെയിനിനു വേണ്ടി കാത്തിരിക്കവെ ഉറക്കം വന്ന കുഞ്ഞിനെ ബെഞ്ചിൽ ഒരു ബെഡ്ഷീറ്റ് വിരിച്ച് കിടത്തി. ഈ സമയം അവിടെയെത്തിയ അപരിചിതനായ വ്യക്തി യുവതിയുടെ സമീപത്തിരുന്നു.

Advertising
Advertising

പിന്നാലെ, ഇയാൾ കുഞ്ഞിനെ എടുത്ത് നിലത്തേക്ക് എറിയുകയായിരുന്നെന്ന് റെയിൽവേ പൊലീസ് ഇൻസ്പെക്ടർ-ഇൻ ചാർജ് റെഹാൻ ഖാൻ പറഞ്ഞു. മാതാവിന്റെ നിലവിളി കേട്ടെത്തിയ പൊലീസുകാർ സംഭവസ്ഥലത്തു നിന്നുതന്നെ പ്രതിയെ പിടികൂടി.

കുഞ്ഞിനെ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ചികിത്സയിലിരിക്കെ കുഞ്ഞ് മരണത്തിന് കീഴടങ്ങി.

അതേസമയം, പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതിക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന് തോന്നിയതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും ഖാൻ പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News