പൊട്ടിവീണ വൈദ്യുത ലൈനിൽനിന്ന് ഷോക്കേറ്റ് അമ്മയും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു

കാടുഗോഡി എ.കെ.ജി കോളനിയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി സൗന്ദര്യയും (23) മകൾ സുവിക്ഷയുമാണ് മരിച്ചത്.

Update: 2023-11-20 04:48 GMT

ബംഗളൂരു: നടപ്പാതയിലേക്ക് പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റ് അമ്മയും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. കാടുഗോഡി എ.കെ.ജി കോളനിയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി സൗന്ദര്യയും (23) മകൾ സുവിക്ഷയുമാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം.

സ്വദേശമായ തമിഴ്‌നാട്ടിലെ കടലൂരിൽനിന്ന് മടങ്ങിവരികയായിരുന്നു ഇവർ. സംഭവസ്ഥലത്തു വച്ചുതന്നെ സൗന്ദര്യയും ഒക്കത്തിരുന്ന കുഞ്ഞും മരിച്ചു. ഇവരുടെ ട്രോളി ബാഗും മൊബൈൽ ഫോണും സമീപത്തു കണ്ട വഴിയാത്രക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്. സൗന്ദര്യയുടെ ഭർത്താവ് സന്തോഷ് കുമാർ ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരാണ്.

സംഭവവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്‌കോമിന്റെ അസിസ്റ്റന്റ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, ലൈൻമാൻ എന്നിവരെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ കേസെടുത്ത കാസുഗോഡി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News