ഉഡുപ്പിയിൽ മാതാവും മൂന്നു മക്കളും കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി

Update: 2023-11-14 16:04 GMT
Advertising

മംഗളൂരു: കർണാടക ഉഡുപ്പിയിൽ മാതാവും മൂന്നു മക്കളും കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ പ്രവീൺ അരുൺ ചൗഗാലെ (35)യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബെലഗാവി ജില്ലയിലെ രായഭാഗ കുടച്ചിയിലെ വീട്ടിൽ നിന്ന് ഉഡുപ്പി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി.

മാൽപെ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉഡുപ്പി കെമ്മണ്ണിലെ ഹമ്പൻകാട്ടിലാണ് അമ്മയും മൂന്ന് മക്കളുമടക്കം നാലു പേരെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയിരുന്നത്. നവംബർ 12ന് രാവിലെ 8.30 നും ഒമ്പതിനും ഇടയിലാണ് സംഭവം നടന്നിരുന്നത്. ഹസീന (46), മക്കളായ അഫ്‌നാൻ (23), ഐനാസ് (21) അസീം (12) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അമ്മൂമ്മക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഹസീനയേയും രണ്ട് മക്കളെയും വീടിനകത്തുവെച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്. പുറത്തു കളിക്കുകയായിരുന്ന അസീം ബഹളം കേട്ട് ഓടിയെത്തിയപ്പോൾ അവനെയും കുത്തുകയായിരുന്നു. പ്രദേശവാസികളായ ചിലരും ഹസീനയുടെ മകനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

Accused in Udupi murder case of mother and three children in custody

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News