Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ഗാന്ധിനഗർ: ഈ വർഷത്തെ സെൻസസ് പ്രകാരം ഗുജറാത്തിലെ ഏഷ്യൻ സിംഹങ്ങളുടെ എണ്ണം ഉയർന്നതായി കണ്ടെത്തൽ . അഞ്ച് വർഷത്തിനുള്ളിൽ സിംഹങ്ങളുടെ എണ്ണം 674-ൽ നിന്നും 891-യി ഉയർന്നതായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു.
സംസ്ഥാനത്തെ 11 ജില്ലകളിലായി 35,000 ചതുരശ്ര വിസ്തൃതിയിൽ രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടത്തിയത്. 3000-ത്തോളം വോളണ്ടിയർമാരുടെ സഹായത്തോടേയാണ് അന്തിമ കണക്കെടുപ്പ് നന്നത്.
ജുനാഗഡ്, ഗിർ സോമനാഥ്, ഭാവ്‌നഗർ, രാജ്‌കോട്ട്, മോർബി, സുരേന്ദ്രനഗർ, ദേവഭൂമി ദ്വാരക, ജാംനഗർ, അമ്രേലി, പോർബന്തർ, ബോട്ടാഡ് എന്നീ 11 ജില്ലകളിലെ സിംഹങ്ങളുെടെ കണക്കെടുപ്പാണ് നടന്നത്.ഏഷ്യാറ്റിക് സിംഹങ്ങളെ ഗുജറാത്തിലെ ഗിർ ദേശീയ ഉദ്യാനത്തിലും ചുറ്റുമുളള ജില്ലകളിലും മാത്രമേ കണപ്പെടുകയൊള്ളൂ.
2020 ജൂണിൽ നടത്തിയ മുൻ സെൻസസിൽ സംസ്ഥാനത്തെ സിംഹങ്ങളുടെ എണ്ണം 674 ആയതായി കണക്കാക്കപ്പെടുന്നു.