കൊല്ലപ്പെട്ട അതീഖ് അഹമ്മദിന്റെ അഭിഭാഷകൻ അറസ്റ്റിൽ

മാർച്ച് 15നാണ് അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫ് അഹമ്മദിനെയും വൈദ്യപരിശോധനക്ക് കൊണ്ടുപോകുന്നതിനിടെ വെടിവെച്ചു കൊലപ്പെടുത്തിയത്.

Update: 2023-07-30 10:28 GMT

ന്യൂഡൽഹി: കൊല്ലപ്പെട്ട മുൻ എം.പി അതീഖ് അഹമ്മദിന്റെ അഭിഭാഷകനായ വിജയ് മിശ്രയെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. മുൻ ബി.എസ്.പി നിയമസഭാംഗം രാജു പാൽ കൊലക്കേസിലെ സാക്ഷി ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കൊലയാളിക്ക് ഉമേഷ് പാൽ ഉള്ള സ്ഥലം പറഞ്ഞുകൊടുത്തത് വിജയ് മിശ്രയാണെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി ലഖ്‌നോവിലെ ഹയാത്ത് ലെഗസി ഹോട്ടലിൽനിന്നാണ് വിജയ് മിശ്രയെ അറസ്റ്റ് ചെയ്തത്.

ഉമേഷ് പാലിനെ കൊലപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മാർച്ച് 15ന് ആണ് ഉമേഷ് പാൽ വധക്കേസിൽ അറസ്റ്റിലായ അതീഖ് അഹമ്മദിനേയും സഹോദരൻ അഷ്‌റഫിനേയും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവർത്തകർ എന്ന് നടിച്ചെത്തിയവർ കൊലപ്പെടുത്തിയത്. അതീഖിന്റെ മകൻ അസദിനെയും യു.പി പൊലീസ് ഏറ്റുമുട്ടലിൽ വധിക്കുകയായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News