മോശം വസ്ത്രം ധരിച്ച പെൺകുട്ടികൾ ശൂര്‍പ്പണഖയെ പോലെ; വിവാദ പ്രസ്താവനയുമായി ബി.ജെ.പി ജനറല്‍ സെക്രട്ടറി

പ്രസംഗത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്

Update: 2023-04-08 04:55 GMT
Editor : Jaisy Thomas | By : Web Desk

കൈലാഷ് വിജയ് വർഗിയ

ഡല്‍ഹി: മോശം വസ്ത്രം ധരിച്ച പെൺകുട്ടികൾ രാമായണത്തിലെ ശൂർപ്പണഖയെ പോലെയാണെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ. ഡല്‍ഹിയില്‍ വ്യാഴാഴ്ച ഹനുമാൻ-മഹാവീർ ജയന്തി ദിനത്തിൽ സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു വിവാദ പരാമര്‍ശം. പ്രസംഗത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.


"ഞാൻ രാത്രി വീട്ടിലേക്ക് പോകുമ്പോൾ, വിദ്യാസമ്പന്നരായ ചെറുപ്പക്കാരെയും കുട്ടികളെയും മയക്കുമരുന്നിന്‍റെ ലഹരിയിൽ കാണുന്നു. കാറില്‍ നിന്നിറങ്ങി അവരോട് സംസാരിക്കാനും അടിക്കാനും എനിക്ക് തോന്നാറുണ്ട്. സ്ത്രീകളില്‍ നാം ദേവിയെ കാണുന്നു. എന്നാല്‍ ചില പെണ്‍കുട്ടികള്‍ ദേവിയെ ഉള്‍ക്കൊള്ളുന്നില്ല, അവര്‍ മോശമായി വസ്ത്രം ധരിക്കുന്നു.അവര്‍ ശൂര്‍പ്പണഖയെപ്പോലെയാണ്. ദൈവം നിങ്ങള്‍ക്ക് ഭംഗിയുള്ള ശരീരം തന്നിട്ടുണ്ട്. നന്നായി വസ്ത്രം ധരിക്കൂ'' കൈലാഷ് പറഞ്ഞു.

Advertising
Advertising



കൈലാഷ് വിജയ് വര്‍ഗിയയുടെ പല പ്രസ്താവനകളും വിവാദങ്ങള്‍ക്ക് തിരികൊളുത്താറുണ്ട്. നേരത്തെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ നടത്തിയ പരാമര്‍ശം ചര്‍ച്ചയായിരുന്നു. 'ആൺസുഹൃത്തുക്കളെ നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്ന വിദേശ വനിതകളെ പോലെയാണ് നിതീഷ് കുമാർ' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.'ഞാൻ വിദേശത്തേക്ക് യാത്രപോകുമ്പോൾ ചിലർ പറയും, അവിടെയുള്ള സ്ത്രീകൾ ഏത് സമയത്തും അവരുടെ ആൺ സുഹൃത്തുക്കളെ മാറ്റിക്കൊണ്ടിരിക്കുമെന്ന്. ബിഹാർ മുഖ്യമന്ത്രിയും ഇതിന് സമാനമാണ്. ആരുടെ കൈയാണ് പിടിച്ചിരിക്കുന്നതെന്നും ആരുടെ കൈയാണ് വിട്ടതെന്നും അദ്ദേഹം അറിയുന്നതേയില്ല' എന്നായിരുന്നു കൈലാഷ് പറഞ്ഞത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News