ബംഗളൂരുവിൽ ലോറി കാറിലിടിച്ച് അപകടം; മൂന്നു മലയാളികള്‍ ഉള്‍പ്പെടെ നാലു മരണം

കൊച്ചി സ്വദേശി ശിൽപ, കോഴിക്കോട് സ്വദേശി ഫാദിൽ , ആദർശ് എന്നിവരാണ് മരിച്ചത്

Update: 2022-01-08 01:15 GMT

ബംഗളൂരുവിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. കൊച്ചി സ്വദേശി ശിൽപ, കോഴിക്കോട് സ്വദേശി ഫാദിൽ , ആദർശ് എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്നലെ രാത്രി പത്തരയോടെ ഇലക്ടോണിക് സിറ്റിക്ക് സമീപം നൈസ് റോഡിലായിരുന്നു അപകടം. അമിത വേഗത്തിൽ വന്ന കണ്ടെയ്നർ ലോറി ആദ്യം വാഗണർ കാറിലിടിച്ചു. വാഗണർ മുന്നിലുള്ള മറ്റൊരു കാറിലും ഈ കാർ തൊട്ടു മുന്നിലുണ്ടായിരുന്ന ലോറിയിലും ഇടിച്ചാണ് അപകടം ഉണ്ടായത്.വാഗണർ കാറിലുണ്ടായിരുന്ന നാല് പേരും അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

മരിച്ചവരിൽ 2 പേർ സ്തീകളും 2 പേർ പുരുഷന്മാരുമാണ് കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദിൽ, കൊച്ചി സ്വദശി ശിൽപ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 4 പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ച വാഗനർ കാർ പാലക്കാട് സ്വദേശി അപർണയുടെ പേരിലുള്ളതാണ്. ലോറികൾക്കിടയിൽ പെട്ട 2 കാറുകളും പൂർണമായും തകർന്നു.മൃതദേഹങ്ങൾ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News