മൂന്ന് ഭാര്യമാരും ഒമ്പത് കുട്ടികളും; കുടുംബം പോറ്റാൻ കള്ളനായ ബെംഗളൂരു സ്വദേശി അറസ്റ്റിൽ

പിടിയിലായ ബാബാജാനിൽ നിന്ന് 188 ഗ്രാം സ്വർണ്ണാഭരണങ്ങളും 550 ഗ്രാം വെള്ളി ആഭരണങ്ങളും 1,500 രൂപയും പൊലീസ് കണ്ടെടുത്തു

Update: 2025-05-29 13:11 GMT

ബെംഗളൂരു: മൂന്ന് ഭാര്യമാരെയും ഒമ്പത് കുട്ടികളെയും പരിപാലിക്കാൻ കള്ളനായി മാറിയ 36 കാരനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ ബാബാജാനിൽ നിന്ന് 188 ഗ്രാം സ്വർണ്ണാഭരണങ്ങളും 550 ഗ്രാം വെള്ളി ആഭരണങ്ങളും 1,500 രൂപയും കണ്ടെടുത്തു.

ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. 'അറസ്റ്റോടെ എട്ട് മോഷണ കേസുകൾ പരിഹരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.' പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 'കുടുംബം പുലർത്താൻ അദ്ദേഹത്തിന് ബുദ്ധിമുട്ടാണ്. അങ്ങനെ അയാൾ ഒരു കള്ളനായി. പ്രഥമദൃഷ്ട്യാ ഇങ്ങനെയാണ് തോന്നുന്നത്.' പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

ബാബാജാന്റെ ഭാര്യമാർ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ആനേക്കലിനടുത്തുള്ള ശിക്കാരിപാളയ, ചിക്കബെല്ലാപുര, ശ്രീരംഗപട്ടണം എന്നിവിടങ്ങളിലാണ് താമസിക്കുന്നത്. 'മൂന്ന് ഭാര്യമാരുമായും ഒമ്പത് കുട്ടികളുമായും അയാൾക്ക് ബന്ധമുണ്ട്. എല്ലാവരെയും പരിപാലിക്കുന്നത് അയാളാണ്. അതിനുവേണ്ടി അയാൾ ഒരു പ്രൊഫഷണൽ കള്ളനായി മാറി.' പൊലീസ് ഓഫീസർ പറഞ്ഞു.


Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News