കുട്ടികൾക്ക് നേരെ വെടിയുതിർത്തു; ബി.ജെ.പി മന്ത്രിപുത്രനെ കൈകാര്യം ചെയ്ത് നാട്ടുകാർ

ബീഹാറിലെ ടൂറിസം മന്ത്രിയുടെ മകനും കൂട്ടാളികൾക്കുമാണ് മർദനമേറ്റത്

Update: 2022-01-24 07:17 GMT
Editor : ലിസി. പി | By : Web Desk

തോട്ടത്തിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഓടിക്കാൻ വെടിയുതിർത്തെന്നാരോപിച്ച് ബീഹാറിലെ ടൂറിസം മന്ത്രിയുടെ മകനെ ഒരു സംഘം ഗ്രാമവാസികൾ മർദിച്ചു. ബി.ജെ.പി നേതാവും മന്ത്രിയുമായ നാരായൺ പ്രസാദിന്റെ മകനായ ബബ്‍ലു കുമാറിനാണ് മർദനമേറ്റത്. ഹരാദിയ കൊയേരി തോല ഗ്രാമത്തിലാണ് സംഭവം.  തോട്ടത്തിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് കണ്ട മന്ത്രി പുത്രനും കൂട്ടാളികളും ഇവരെ വഴക്ക് പറയുകയും  ഭയപ്പെടുത്താനായി ആകാശത്തേക്ക് വെടിവെക്കുകയുമായിരുന്നു. ഇത് കണ്ട ഭയന്ന കുട്ടികൾ ചിതറി ഓടുകയും ചെയ്തു. ഇതിനിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു കുട്ടിയടക്കം ആറ് പേർക്ക് പരിക്കേറ്റു. ഇത് ചോദിക്കാൻ ചെന്ന ആളുകളെ ഇവർ തർക്കിക്കുകയും അത് കൈയാങ്കളിയിൽ അവസാനിക്കുകയും ചെയ്‌തെന്നുമാണ് നാട്ടുകാർ പറയുന്നത്.

Advertising
Advertising

ഇവരെ നാട്ടുകാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വാർത്താ ചാനലുകളാണ് പുറത്തുവിട്ടത്.  സർക്കാർ വാഹനത്തിൽ വന്നയാളെ ഗ്രാമവാസികൾ ഓടിക്കുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു. മന്ത്രിയുടെ പേരെഴുതിയ നെയിം പ്ലേറ്റ് നാട്ടുകാർ തകർത്ത ശേഷം വാഹനം ഉപേക്ഷിച്ച് കുമാർ ഓടി രക്ഷപ്പെടുകയായിരുന്നു.

എന്നാൽ തന്റെ മകൻ തോട്ടത്തിലെ കയ്യേറ്റത്തെക്കുറിച്ച് അറിഞ്ഞയുടൻ സംഭവസ്ഥലത്തുകയും അവിടെ വെച്ച്  നാട്ടുകാർ ആക്രമിക്കുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു. ലൈസൻസുള്ള തോക്കുകൾ കവർന്നെടുക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്‌തു.   ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്.എന്നെ അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ബബ്ലുകുമാറിന കൂടാതെ അമ്മാവൻ ഹരേന്ദ്രപ്രസാദ്, മാനേജർ വിജയ് സാ, സുഹൃത്തുക്കൾ എന്നിവർക്കും മർദനമേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ കഴിയുകയാണ്. ക്രമസമാധാനപാലനത്തിനായി പ്രദേശത്ത് കനത്ത പൊലീസ് വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും എസ്.പി പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News