പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ ബിജെപി; മണിപ്പുരില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത

ഭരണകക്ഷിയിലെ എല്ലാ എംഎല്‍എമാരുടെയും പിന്തുണയുള്ള ഒരു നേതാവിനെ കണ്ടെത്താന്‍ സാധിക്കാത്തതാണ് നേരിടുന്ന പ്രശ്‌നം

Update: 2025-02-11 17:19 GMT
Editor : rishad | By : Web Desk

ബിരേൻ സിങ്

ഇംഫാല്‍: മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഭരണകക്ഷിയായ ബിജെപിക്ക് ഇതുവരെ സമവായത്തിലെത്താനായിട്ടില്ല.

ഇതോടെ നിയമസഭ മരവിപ്പിച്ചു നിർത്തിയിരിക്കുന്നതു തുടരും. ഇംഫാലിൽ ക്യാംപ് ചെയ്യുന്ന ബിജെപിയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സംബിത് പത്ര, ഗവർണർ അജയ് കുമാർ ഭല്ലയെ കണ്ട് രാഷ്ട്രീയ സ്ഥിതിഗതികൾ ധരിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 

നാളെ ബിജെപി എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഗവര്‍ണര്‍ അജയ്‌കുമാർ ബല്ല കേന്ദ്രത്തിന് വിശദമായ റിപ്പോര്‍ട്ട് നല്‍കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. 

Advertising
Advertising

മുതിര്‍ന്ന മന്ത്രി യുംനാം ഖേംചന്ദ് സിങ്, സ്പീക്കര്‍ തൊഖൊം സത്യബ്രതാ സിങ് എന്നിവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേതൃത്വം പരിഗണിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താനായില്ല. ഭരണകക്ഷിയിലെ എല്ലാ എംഎല്‍എമാരുടെയും പിന്തുണയുള്ള ഒരു നേതാവിനെ കണ്ടെത്താന്‍ സാധിക്കാത്തതാണ് നേരിടുന്ന പ്രശ്‌നം.

അറുപത് അംഗ നിയമസഭയിൽ പത്ത് കുക്കി വിഭാഗം എംഎൽഎമാരുണ്ട്. ഭരണകക്ഷിയായ ബിജെപിയിൽ മാത്രം ഏഴ് പേർ കുക്കി-സോ സമുദായത്തിൽ നിന്നുള്ളവരാണ്. 2023-ൽ സംഘർഷം ആരംഭിച്ചതിന് ശേഷം ഇവർ നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നില്ല. ബിരേൻ സിങ് നേതൃത്വം നൽകുന്ന സർക്കാരുമായി പൂർണമായി വിട്ടുനിൽക്കുകയാണ് ഭരണകക്ഷിയിൽ നിന്നുള്ള ഈ എംഎൽഎമാർ. 

ബിരേൻ സിംഗിനെ മാറ്റി മെയ്‌തേയ് സമുദായത്തിൽ നിന്നുള്ള മറ്റൊരു നേതാവിനെ നിയമിക്കുന്നത് സ്വീകാര്യമല്ലെന്ന് കുക്കി-സോ സിവിൽ സൊസൈറ്റി സംഘടനകളുടെ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News