വിവാഹിതയായ സ്ത്രീക്കൊപ്പം കാറിൽ ശ്മശാനത്തിലെത്തി; നാട്ടുകാർ പിടികൂടിയപ്പോൾ മാപ്പ് പറഞ്ഞ് രക്ഷപ്പെട്ട് ബിജെപി നേതാവ്
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ പട്ടികജാതി മോർച്ചയുടെ ജില്ലാ ചുമതലയുള്ള നേതാവ് രാഹുൽ ബാൽമികിയെ ആണ് നാട്ടുകാർ പിടികൂടിയത്.
ബുലന്ദ്ഷഹർ: വിവാഹിതയായ സ്ത്രീക്കൊപ്പം ശ്മശാനത്തിൽ കാറിൽ കണ്ട ബിജെപി നേതാവിനെ പിടികൂടി നാട്ടുകാർ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ കോത്‌വാലിയിലെ ശ്മശാനത്തിലാണ് പട്ടികജാതി മോർച്ചയുടെ ജില്ലാ ചുമതലയുള്ള നേതാവ് രാഹുൽ ബാൽമികിയെ നാട്ടുകാർ പിടികൂടിയത്.
ശ്മശാനത്തിൽ സംശയകരമായ രീതിയിൽ പാർക്ക് ചെയ്ത കാർ കണ്ടാണ് നാട്ടുകാരിൽ ചിലർ പരിശോധിച്ചത്. പുറത്തുവന്ന ദൃശ്യങ്ങളിൽ നാട്ടുകാരോട് കാലിൽ വീണ് മാപ്പ് പറയാം എന്ന് പറഞ്ഞ് അപേക്ഷിക്കുന്ന രാഹുലിനെ കാണാം. വീഡിയോ പുറത്തുവന്നതോടെ രാഹുൽ ഒളിവിൽ പോയതായാണ് റിപ്പോർട്ട്. വിഷയത്തിൽ ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
यूपी के बुलंदशहर में श्मशान घाट में कार के अंदर एक नेता रंगरेलियां मनाते धरे गये
— Amit kumar Raghav ब्यूरो चीफ (@RaghavAmit49177) July 12, 2025
लोगों ने जब वीडियो बनानी शुरू की तो महिला दुपट्टे से अपना चेहरा छिपाती दिखी और नेता जी पैर पकड़कर माफी मांगने की रट लगाते रहे pic.twitter.com/MydeCv5M5R