ബിഹാറിൽ ബി.ജെ.പി നേതാവിനെ വെടിവച്ച് കൊന്നു

ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു.

Update: 2022-11-07 14:10 GMT

പട്ന: ബിഹാറിൽ പ്രാദേശിക ബി.ജെ.പി നേതാവിനെ വെടിവച്ച് കൊന്നു. കതിഹാർ മുൻ ജില്ലാ പരിഷത് അം​ഗമായ സഞ്ജീവ് മിശ്രയാണ് കൊല്ലപ്പെട്ടത്. തെൽട പൊലീസ് സ്റ്റേഷൻ പരിധിയിലെ വീടിനു സമീപം തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് സംഭവം.

ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 'ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെടിയുതിർത്ത ശേഷം അക്രമികൾ സ്ഥലംവിടുകയായിരുന്നു'- പൊലീസ് അറിയിച്ചു.

സംഭവത്തിനു പിന്നാലെ മിശ്രയുടെ അണികൾ പൊലീസ് സ്റ്റേഷനിലേക്ക് സംഘടിച്ചെത്തുകയും ഇവിടെ പാർക്ക് ചെയ്തിരുന്ന നിരവധി പൊലീസ് വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു.

'സംഭവസ്ഥലത്തേക്ക് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ അയച്ചിട്ടുണ്ട്. അവരില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാനാവൂ'- പൊലീസ് സൂപ്രണ്ട് ജിതേന്ദ്രകുമാര്‍ പറഞ്ഞു.

കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്നും അദ്ദേഹം അറിയിച്ചു. കതിഹാര്‍ ജില്ലാ ബി.ജെ.പി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമാണ് കൊല്ലപ്പെട്ട മിശ്ര. നേരത്തെ പാര്‍ട്ടിയുടെ ബല്‍റാംപൂര്‍ മണ്ഡലത്തിന്റെ അധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News