അശ്ലീല ചിത്രം കണ്ട് പ്രായപൂർത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്ത് കൊന്നു; സഹായത്തിന് അമ്മയും സഹോദരിമാരും

ലൈംഗികാതിക്രമത്തെ കുറിച്ച് അച്ഛനോട് പറയുമെന്ന് പറഞ്ഞതോടെയാണ് 13കാരൻ സഹോദരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

Update: 2024-07-27 12:30 GMT

ഭോപ്പാൽ: അശ്ലീല ചിത്രം കണ്ട് ഒമ്പത് വയസുകാരിയായ സഹോദരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ 13കാരനും അമ്മയ്ക്കും സഹോദരങ്ങൾക്കുമെതിരെ കേസ്. മധ്യപ്രദേശിലെ രേവയിൽ ഏപ്രിൽ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫോണിൽ അശ്ലീല ചിത്രം കണ്ട 13കാരൻ സഹോദരിയെ ബലാത്സം​ഗം ചെയ്യുകയും പിന്നാലെ കൊലപ്പെടുത്തുകയുമായിരുന്നു. കുറ്റകൃത്യം മറച്ചുവെക്കാൻ അമ്മയും രണ്ട് സഹോദരിമാരും സഹായിച്ചതായാണ് റിപ്പോർട്ട്. 

വീടിന്റെ പരിസരത്തുനിന്നാണ് ഒമ്പതുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. മരണം കൊലപാതകമാണെന്നും ബലാത്സംഗത്തിന് വിധേയയായെന്നുമുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കേസിൽ നിർണായകമായി. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം 13കാരന്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. കേസ് വഴിതിരിച്ചുവിടാൻ സഹോദരിമാരും അമ്മയും ശ്രമിച്ചതായും പൊലീസ് അറിയിച്ചു. ഇവരെ തുടർച്ചയായി ചോദ്യം ചെയ്തതിനു പിന്നാലെയാണ് പൊലീസിന് നിർണായക വിവരം ലഭിച്ചത്. 

Advertising
Advertising

ലൈംഗികാതിക്രമത്തെ കുറിച്ച് അച്ഛനോട് പറയുമെന്ന് പറഞ്ഞതോടെ സഹോദരൻ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ അമ്മയെ വിവരമറിയിച്ചു. എന്നാൽ, കുട്ടി മരിച്ചില്ലെന്ന് പറഞ്ഞതോടെ അമ്മയുടെ സഹായത്തോടെ വീണ്ടും കഴുത്തുഞെരിച്ച് മരണം ഉറപ്പാക്കുകയായിരുന്നു. തുടർന്ന് സഹോദരിമാർകൂടി ചേർന്ന് തെളിവുകൾ നശിപ്പിച്ചെന്നും പൊലീസ് പറയുന്നു.

അമ്പത് പേരെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തത്. മൊഴിയിൽ വൈരുദ്ധ്യം തോന്നിയതോടെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്. ഇതിനുപിന്നാലെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News