സിപിഐ നേതാവ് സുധാകർ റെഡ്ഡിക്ക് സ്‌മാരകം നിർമ്മിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
ഹൈദരാബാദിലെ സിപിഐ സംസ്ഥാന കൗൺസിൽ ഓഫീസായ മഖ്ദൂം ഭവനിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു തെലങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ്: അവസാന ശ്വാസംവരെയും നിലപടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത കമ്മ്യൂണിസ്റ്റായിരുന്നു അന്തരിച്ച സിപിഐ നേതാവ് സുധാകർ റെഡ്ഡിയെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.
സുധാകർ റെഡ്ഡിയുടെ പേര് തെലങ്കാനയുടെ ചരിത്രത്തിൽ നിലനിൽക്കുമെന്നും അദ്ദേഹത്തിന് ഉചിതമായ സ്‌മാരകം നിർമ്മിക്കുമെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി.
ഹൈദരാബാദിലെ സിപിഐ സംസ്ഥാന കൗൺസിൽ ഓഫീസായ മഖ്ദൂം ഭവനിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു തെലങ്കാന മുഖ്യമന്ത്രി.
ജനകീയ വിഷയങ്ങളിൽ സുധാകർ റെഡ്ഢി വിട്ടുവീഴ്ചയില്ലാതെ സമരങ്ങൾ നയിച്ചു, താഴെത്തട്ടിൽ നിന്നും വളർന്നുവന്ന അദ്ദേഹം പാർലമെന്റ് അംഗമായി ഉയർന്നിട്ടും അഹങ്കാരത്തിന്റെ ലാഞ്ചനയൊന്നും അദ്ദേഹത്തെ അലട്ടിയില്ലെന്നും രേവന്ത് റെഡ്ഡി അനുസ്‌മരിച്ചു.
സിപിഐ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ സുരവരം സുധാകര്‍ റെഡ്ഡി വെള്ളിയാഴ്ചയാണ് അന്തരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 2012 മുതല്‍ 2019 വരെ സിപിഐയുടെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച സുധാകര്‍ റെഡ്ഡി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് 2019-ല്‍ സ്ഥാനമൊഴിഞ്ഞത്.