2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അവരുടെ റോൾ തീരുമാനിക്കണം-അഖിലേഷ് യാദവ്

തെരഞ്ഞെടുപ്പിനു മുന്നോടിയായി കെ. ചന്ദ്രശേഖർ റാവു, എം.കെ സ്റ്റാലിൻ, നിതീഷ് കുമാർ, മമത ബാനർജി തുടങ്ങി വിവിധ മുഖ്യമന്ത്രിമാർ ബി.ജെ.പിക്കെതിരെ സഖ്യനീക്കങ്ങൾ നടത്തുന്നുണ്ടെന്ന് അഖിലേഷ്

Update: 2023-03-20 05:55 GMT
Editor : Shaheer | By : Web Desk

കൊൽക്കത്ത: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തങ്ങളുടെ റോൾ എന്താണെന്ന് തീരുമാനിക്കണമെന്ന് സമാജ്‌വാദി പാർട്ടി(എസ്.പി) തലവൻ അഖിലേഷ് യാദവ്. കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസുമായി സഖ്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അഖിലേഷിന്റെ പരാമർശം. തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

'തെരഞ്ഞെടുപ്പിൽ തങ്ങളുടെ റോൾ എന്താകണമെന്ന് കോൺഗ്രസ് തീരുമാനിക്കണം. നിരവധി സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ ഒന്നിച്ചുള്ള സഖ്യനീക്കങ്ങൾ നടത്തുന്നുണ്ട്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരെല്ലാം ഇത്തരമൊരു നീക്കം നടത്തുന്നുണ്ട്. സഖ്യത്തിന്റെ പേരിനെക്കുറിച്ചുള്ള ചർച്ചകൾ പിന്നീട് നടക്കും-അഖിലേഷ് ചൂണ്ടിക്കാട്ടി.

Advertising
Advertising

2024ൽ മൂന്നാം മുന്നണിയോ സഖ്യമോ എന്തുമാകാം. അതല്ല വിഷയം. പ്രധാന പ്രശ്‌നം വിലക്കയറ്റമാണ്. ജോലിയില്ലാതെ യുവാക്കൾ നെട്ടോട്ടമോടുകയാണ്. കർഷകരുടെ ജീവിതം തകർന്നിരിക്കുകയാണെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.

കൊൽക്കത്തയിൽ എസ്.പിയുടെ ദ്വിദിന ദേശീയ നിർവാഹക സമിതി യോഗം ഇന്നലെയാണ് സമാപിച്ചത്. 11 വർഷത്തിനുശേഷമാണ് കൊൽക്കത്തയിൽ എസ്.പിയുടെ ഒരു ദേശീയ യോഗം ചേരുന്നത്. അഖിലേഷിനു പുറമെ മുതിർന്ന നേതാക്കളായ ശിവ്പാൽ സിങ് യാദവ്, ജയ ബച്ചൻ എം.പി, 20 സംസ്ഥാനങ്ങളിലെ പാർട്ടി അധ്യക്ഷന്മാർ തുടങ്ങിയവരെല്ലാം യോഗത്തിൽ സംബന്ധിച്ചിരുന്നു.

Summary: 'Congress should decide its role in 2024 Lok Sabha polls', says Samajwadi Party chief Akhilesh Yadav

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News