മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതാവ് ഹൃദയാഘാതം മൂലം മരിച്ചു

രേവയിലെ ഹനുമാന ഏരിയയിൽ ഒമ്പതാം വാർഡിലാണ് ഹരിനാരായൺ ഗുപ്ത മത്സരിച്ചത്. സ്വതന്ത്ര സ്ഥാനാർഥിയായ അഖിലേഷ് ഗുപ്തയോട് 14 വോട്ടിന് അദ്ദേഹം തോറ്റു. ഈ വാർത്ത കേട്ടതിന് പിന്നാലെ ഗുപ്തക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

Update: 2022-07-17 15:58 GMT

ഭോപ്പാൽ: മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ കോൺഗ്രസ് നേതാവ് ഹൃദയാഘാതം മൂലം മരിച്ചു. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ ഹരിനാരായൺ ഗുപ്തയാണ് മരിച്ചത്.

രേവയിലെ ഹനുമാന ഏരിയയിൽ ഒമ്പതാം വാർഡിലാണ് ഹരിനാരായൺ ഗുപ്ത മത്സരിച്ചത്. സ്വതന്ത്ര സ്ഥാനാർഥിയായ അഖിലേഷ് ഗുപ്തയോട് 14 വോട്ടിന് അദ്ദേഹം തോറ്റു. ഈ വാർത്ത കേട്ടതിന് പിന്നാലെ ഗുപ്തക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ഞായറാഴ്ചയാണ് മധ്യപ്രദേശിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. 16 നഗരപാലികാ നിഗം, 99 നഗര പാലിക പരിഷത്, 298 നഗര പരിഷത് തുടങ്ങി 413 മുൻസിപ്പാലിറ്റികളിലേക്കാണ് ജൂലൈ ആറു മുതൽ 13 വരെ തെരഞ്ഞെടുപ്പ് നടന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News