'മുടിയിൽ പിടിച്ചു വലിച്ചു'; യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസിനെ ക്രൂരമായി മർദിച്ച് ഡൽഹി പൊലീസ്

പൊലീസുകാരൻ ശ്രീനിവാസിന്റെ മുടിയിൽ പിടിച്ചു വലിക്കുന്നതും കാറിനുള്ളിലേക്ക് തള്ളുന്നതും ദൃശ്യങ്ങളിലുണ്ട്. നിരവധി കോൺഗ്രസ് നേതാക്കൾ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

Update: 2022-07-26 15:35 GMT

ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസിന് ഡൽഹി പൊലീസിന്റെ ക്രൂര മർദനം. സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് സംഭവം. ശ്രീനിവാസിനെ പൊലീസ് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പൊലീസുകാരൻ ശ്രീനിവാസിന്റെ മുടിയിൽ പിടിച്ചു വലിക്കുന്നതും കാറിനുള്ളിലേക്ക് തള്ളുന്നതും ദൃശ്യങ്ങളിലുണ്ട്. നിരവധി കോൺഗ്രസ് നേതാക്കൾ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. പൊലീസ് സമരക്കാരോട് എങ്ങനെയാണ് പെരുമാറുന്നത് എന്നതിന്റെ തെളിവാണ് ഈ ദൃശ്യങ്ങളെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

Advertising
Advertising

അതേസമയം ശ്രീനിവാസിനെ മർദിച്ച പൊലീസുകാരനെതിരെ നടപടി സ്വീകരിക്കുമെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. പൊലീസുകാരനെ തിരിച്ചറിയാനായി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അതിന് ശേഷം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഡൽഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News