കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്; രാഷ്ട്രപതി ഭവനിലേക്ക് എംപിമാർ മാർച്ച് നടത്തും

മാർച്ചുകൾക്ക് പൊലീസ് അനുമതി നിഷേധിച്ചു

Update: 2022-08-05 01:19 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. രാഷ്ട്രപതി ഭവനിലേക്ക് എംപിമാർ മാർച്ച് നടത്തും. സംസ്ഥാന തലസ്ഥാനങ്ങളിലും പ്രതിഷേധങ്ങൾ നടക്കും.

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെ പാർലമെന്റിന് അകത്ത് നടത്തിയ പ്രതിഷേധം കോൺഗ്രസ് പുറത്തേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. എംപിമാർ വിജയ് ചൗക്കിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. എഐസിസി ആസ്ഥാനത്ത് നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തുന്ന മാർച്ചിൽ പ്രവർത്തക സമിതി അംഗങ്ങൾ, മുതിർന്ന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. അതേസമയം രണ്ട് മാർച്ചുകൾക്കും ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു.

പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനങ്ങളിൽ രാജ്ഭവനിലേക്ക് മാർച്ച് നടക്കും. മന്ത്രിമാർ എം.എൽ.എമാർ ഉൾപ്പെടെ 25000 പേരെ മാർച്ചിൽ അണിനിരത്താനാണ് ഹൈക്കമാൻഡ് നിർദേശം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News