ചെങ്കോട്ട പ്രതിഷേധത്തിനിടെ ജെബി മേത്തര്‍ എം.പി ഉള്‍പ്പെടെയുള്ളവരെ വലിച്ചിഴച്ച് പൊലീസ്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജെ.പി അഗര്‍വാള്‍, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു

Update: 2023-03-28 15:55 GMT
Advertising

ഡല്‍ഹി: രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് ചെങ്കോട്ടയിലേക്ക് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ജെബി മേത്തര്‍ എം.പിയെ ഉള്‍പ്പെടെ പൊലീസ് വലിച്ചിഴച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജെ.പി അഗര്‍വാള്‍, ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചെങ്കോട്ടയിൽ നിന്ന് രാജ്ഘട്ടിലേക്ക് പന്തം കൊളുത്തി പ്രകടനമാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. നിരോധനാജ്ഞയുള്ളതിനാൽ കൂട്ടംകൂടാൻ സാധിക്കില്ലെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇന്ന് വൈകിട്ട് 7 മണിയോടെയാണ് കോണ്‍ഗ്രസ് രാജ്ഘട്ടിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്. നാളെ ആരംഭിക്കാനിരിക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന് മുന്നോടിയായിട്ടായിരുന്നു പന്തം കൊളുത്തി ജാഥ. ഇതിനായി കേരളത്തിൽ നിന്നടക്കമുള്ള എം.പിമാരോട് ഡൽഹിയിൽ തങ്ങാൻ കോൺഗ്രസ് നേതൃത്വം നിർദേശിച്ചിരുന്നു.

പൊലീസിന്റെ വിലക്കിനിടയിലും പ്രവർത്തകർ ചെറുസംഘങ്ങളായി രാജ്ഘട്ടിലേക്ക് നടന്നു. മുതിർന്ന നേതാവ് ജയറാം രമേശ് അടക്കമുള്ളവർ കറുപ്പ് വസ്ത്രമണിഞ്ഞ് പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തി. പൊലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പന്തംകൊളുത്തി പ്രകടനത്തിന് അനുമതി നിഷേധിച്ചതോടെ മൊബൈല്‍ ഫ്ലാഷ് തെളിച്ചായിരുന്നു നേതാക്കളുടെ പ്രതിഷേധം. 


Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News