കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന്; നിയമസഭാ തെരഞ്ഞെടുപ്പിലെ തന്ത്രങ്ങൾ ചർച്ചയാവും

ജാതി സെൻസസ് മുഖ്യവിഷയമായി ഉയർത്തിക്കാട്ടുക എന്നതും മുഖ്യ അജണ്ടകളിൽ ഒന്നാണ്.

Update: 2023-10-09 01:27 GMT

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന്. അഞ്ച് നിയമസഭാ തെരെഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട തന്ത്രത്തെകുറിച്ചാണ് പ്രധാനമായും സമിതി ചർച്ച നടത്തുക. ജാതി സെൻസസ് മുഖ്യവിഷയമായി ഉയർത്തിക്കാട്ടുക എന്നതും മുഖ്യ അജണ്ടകളിൽ ഒന്നാണ്.

പുതിയ പ്രവർത്തകസമിതി നിലവിൽ വന്നശേഷം ആദ്യമായിട്ടാണ് ഡൽഹിയിൽ യോഗം ചേരുന്നത്. ഒ.ബി.സി വിഭാഗത്തെ ചേർത്തു നിർത്താനുള്ള നടപടികളാണ് ജാതി സർവേയിലൂടെ കോൺഗ്രസ് പുറത്തെടുക്കുന്നത്. ജാതി സെൻസസ് ആവശ്യം ഉയരുമ്പോൾ സമദൂര നിലപാട് സ്വീകരിച്ചിരുന്ന കോൺഗ്രസ് ഇപ്പോൾ യാദവ പാർട്ടികളെക്കാൾ ഉച്ചത്തിൽ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. ഛത്തീസ്ഗഡിലും, അധികാരത്തിലെത്തിയാൽ മധ്യപ്രദേശിലും ജാതി സർവേ നടത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചു കഴിഞ്ഞു. രാജസ്ഥാനിൽ ജാതി സർവേക്ക് ഉത്തരവും ഇറങ്ങി.

മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ്, മിസോറം എന്നീ അഞ്ചു സംസ്ഥാങ്ങളിൽ വരും ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരം നിലനിർത്തുകയും ബാക്കി മൂന്നു സംസ്ഥാനങ്ങളും കൈപ്പിടിയിലൊതുക്കുക എന്ന ലക്ഷ്യം കൂടിയാണ് കോൺഗ്രസിനുള്ളത്. മധ്യപ്രദേശിൽ ബി.ജെ.പിയും കോൺഗ്രസും നേർക്കുനേരാണ് മത്സരം. കർണാടക മോഡൽ സൗജന്യ പദ്ധതികൾ പ്രഖ്യാപിച്ചതും സംസ്ഥാനത്തെ ഭരണവിരുദ്ധ തരംഗം ഉപയോഗപ്പെടുത്തിയും സ്ഥിതിഗതികൾ അനുകൂലമാക്കാമെന്നാണ് കോൺഗ്രസ് കരുതുന്നത്.



Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News