അയൽവാസിയുടെ മകൾക്കൊപ്പം മകൻ ഒളിച്ചോടിയതിന് യു.പിയിൽ ദമ്പതികളെ അടിച്ചുകൊന്നു

രാജെപൂർ സ്വദേശികളായ അബ്ബാസ്, ഭാര്യ കംറുൽ നിഷ എന്നിവരാണ് കൊല്ലപ്പെട്ടത്.

Update: 2023-08-20 06:55 GMT

സീതാപൂർ: അയൽവാസിയുടെ മകൾക്കൊപ്പം മകൻ ഒളിച്ചോടിയതിന് യു.പിയിൽ ദമ്പതികളെ അടിച്ചുകൊന്നു. രാജെപൂർ സ്വദേശികളായ അബ്ബാസ്, ഭാര്യ കംറുൽ നിഷ എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം വടികളും ഇരുമ്പ് ദണ്ഡുകളുമായി സംഘടിച്ചെത്തിയ അക്രമികൾ അബ്ബാസിനെയും ഭാര്യയെയും ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും സംഭവസ്ഥത്ത് തന്നെ മരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായി സീതാപൂർ എസ്.പി ചക്രേഷ് മിശ്ര പറഞ്ഞു. ഷൗക്കത്ത് രാംപാൽ, സഹോദരൻ ഇർഫാൻ രാംപാൽ, ബന്ധുവായ ഇർഷാദ് രാംപാൽ എന്നിവരാണ് അറസ്റ്റിലായത്.

2020ൽ അബ്ബാസിന്റെ മകൻ അയൽവാസിയായ ഷൗക്കത്തിന്റെ മകൾ റൂബിയുമായി ഒളിച്ചോടിയിരുന്നു. അന്ന് റൂബിക്ക് പ്രായപൂർത്തിയായിരുന്നു. ഇതിന് പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ജൂണിൽ വീണ്ടും ഇയാൾ റൂബിയുമായി ഓളിച്ചോടി രജിസ്റ്റർ വിവാഹം നടത്തിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News