വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ച യുവതിയുടെ ദേഹത്ത് ടോയ്‍ലറ്റ് ക്ലീനര്‍ ഒഴിച്ചു; നഗ്നയാക്കി ഹൈവേയില്‍ തള്ളി: പിതാവ് അറസ്റ്റില്‍

വിവാഹിതയായി മണിക്കൂറുകള്‍ക്ക് ശേഷം പൊള്ളലേറ്റ നിലയില്‍ യുവതിയെ ഡല്‍ഹി-ലക്നൗ ഹൈവേയില്‍ നഗ്നയായ നിലയില്‍ കണ്ടെത്തുകയായിരുന്നു

Update: 2023-04-28 04:50 GMT

പ്രതീകാത്മക ചിത്രം

ബറേലി: ഉത്തര്‍പ്രദേശില്‍ വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ച യുവതിയെ(25) കൊലപ്പെടുത്താന്‍ ശ്രമം. വിവാഹിതയായി മണിക്കൂറുകള്‍ക്ക് ശേഷം പൊള്ളലേറ്റ നിലയില്‍ യുവതിയെ ഡല്‍ഹി-ലക്നൗ ഹൈവേയില്‍ നഗ്നയായ നിലയില്‍ കണ്ടെത്തുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം.

സംഭവത്തില്‍ യുവതിയുടെ പിതാവ് തോതാറാം സിങ്ങ്, സഹോദരന്‍ ദിനേശ് കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിൽ പങ്കാളികളെന്ന് ആരോപിക്കപ്പെടുന്ന മറ്റ് രണ്ട് കുടുംബാംഗങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്, അവർ ഒളിവിലാണ്." മൊഴി രേഖപ്പെടുത്താൻ ഇതുവരെ സാധിച്ചിട്ടില്ല, എന്നാൽ അവളുടെ നില മെച്ചപ്പെട്ടു," അഡീഷണൽ എസ്പി രാജ്കുമാർ അഗർവാൾ പറഞ്ഞു. അയൽവാസിയായ അജയ് കുമാറിനെ വിവാഹം കഴിക്കാൻ യുവതി ആഗ്രഹിച്ചിരുന്നുവെങ്കിലും വീട്ടുകാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഏപ്രിൽ 22ന് ദേവേന്ദ്ര കുമാര്‍ എന്നയാളുമായി യുവതിയുടെ വിവാഹം നടത്തി. കല്യാണം കഴിഞ്ഞതിന്‍റെ പിറ്റേന്ന് യുവതി പിതാവിനെ വിളിച്ച് കാമുകനൊപ്പം ജീവിക്കണമെന്ന് പറഞ്ഞു. പിന്നീട് പിതാവിനും സഹോദരനും ബന്ധുവിനൊപ്പം എന്നിവരോടൊപ്പം സ്വന്തം വീട്ടിലേക്ക് പോയി. മടക്കയാത്രയില്‍ യുവതിയെ കൊല്ലാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.

Advertising
Advertising

"പിതാവ് തന്റെ ബൈക്ക് ഹൈവേയിൽ നിർത്തി മകളുടെ കഴുത്തു ഞെരിച്ചു. ടോയ്‌ലറ്റ് ക്ലീനറായി ഉപയോഗിക്കുന്ന ആസിഡ് ഒരു കുപ്പി വാങ്ങാൻ അയാൾ മകനോട് പറഞ്ഞു, അത് അവളുടെ തൊണ്ടയിലും ദേഹത്തും ഒഴിച്ചു.തുടർന്ന് അവൾ മരിച്ചെന്ന് കരുതി ഒരു കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു.രാവിലെ അതുവഴി പോയ യാത്രക്കാര്‍ യുവതിയെ കാണുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു'' അഗര്‍വാള്‍ പറഞ്ഞു. മകളെ റോഡിൽ കണ്ടെത്തിയെന്ന് പറഞ്ഞ് പൊലീസ് തോതാറാമുമായി ബന്ധപ്പെട്ടപ്പോൾ, മകൾ വിവാഹിതയാണെന്നും അവളുടെ അമ്മായിയമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നതെന്നുമാണ് പിതാവ് പറഞ്ഞത്. ഫോട്ടോ കാണിച്ചപ്പോള്‍ അതു തങ്ങളുടെ മകളല്ലെന്നും പറഞ്ഞു. എന്നാൽ, യുവതി അവളുടെ പിതാവിനോടും സഹോദരനോടും മറ്റ് രണ്ട് ബന്ധുക്കളോടും ഒപ്പം ഒരു റെസ്റ്റോറന്‍റില്‍ ഉച്ചഭക്ഷണം കഴിക്കുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തുകയായിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News