വിശാഖപട്ടണത്തെ 'ഡെക്കാൻ ക്രോണിക്കിൾ' ഓഫീസിന് നേരെ ടി.ഡി.പി പ്രവർത്തകരുടെ ആക്രമണം

ഓഫീസിന്റെ ചുറ്റുമതിലിൽ കയറിയ പ്രവർത്തകർ നെയിംബോർഡിന് തീകൊളുത്തി.

Update: 2024-07-10 13:12 GMT

വിശാഖപട്ടണം: ഡെക്കാൻ ക്രോണിക്കിൾ പത്രത്തിന്റെ ഓഫീസിന് നേരെ ടി.ഡി.പി പ്രവർത്തകരുടെ ആക്രമണം. വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ ഓഫീസ് ആക്രമിച്ചത്. ടി.ഡി.പി സ്വകാര്യവൽക്കരണത്തിന് അനുകൂലമായി നിലപാട് മാറ്റിയെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞത്.



ഓഫീസിൽ അതിക്രമിച്ചുകയറിയ പ്രവർത്തകർ ഫർണിച്ചറുകൾ നശിപ്പിച്ചു. പ്രവർത്തകരും ജീവനക്കാരും തമ്മിൽ രൂക്ഷമായ വാഗ്വാദവും നടന്നു. ഓഫീസിന്റെ ചുറ്റുമതിലിൽ കയറിയ പ്രവർത്തകർ നെയിംബോർഡിന് തീകൊളുത്തി.

Advertising
Advertising

വാർത്ത പൂർണമായും തെറ്റാണെന്നും സ്റ്റീൽ പ്ലാന്റ് സ്വകാര്യവൽക്കരണത്തെ ടി.ഡി.പി ശക്തമായി എതിർക്കുമെന്നും പ്രവർത്തകർ പറഞ്ഞു. ഓഫീസിന് നേരെയുണ്ടായ ആക്രമണത്തെ ഡെക്കാൻ ക്രോണിക്കിളിലെ മാധ്യമപ്രവർത്തകർ അപലപിച്ചു. ഭൂരിപക്ഷം ഒരിക്കലും അക്രമം നടത്താനുള്ള ലൈസൻസ് അല്ലെന്ന് അവർ പറഞ്ഞു. വാർത്ത പൂർണമായും സത്യമാണെന്നും അക്രമത്തിലൂടെ തങ്ങളെ പിന്തിരിപ്പിക്കാനാവില്ലെന്നും റിപ്പോർട്ടർമാർ വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News