ഛർദിക്കാൻ ബസിൽ നിന്ന് തല പുറത്തേക്കിട്ടു; മറ്റൊരു വാഹനത്തിൽ തലയിടിച്ച് 20 കാരിക്ക് ദാരുണാന്ത്യം

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Update: 2023-08-31 02:45 GMT
Editor : ലിസി. പി | By : Web Desk

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ബസ് യാത്രക്കിടെ ഛർദിക്കാൻ തല പുറത്തേക്കിട്ട യുവതി മറ്റൊരു വാഹനത്തിൽ തലയിടിച്ച് മരിച്ചു. ഡൽഹിയിലാണ് ദാരുണമായ അപകടം നടന്നത്. ഉത്തർപ്രദേശിലെ പ്രതാപദണ്ഡ് സ്വദേശിനിയായ ബാബ്ലി(20) ആണ് മരിച്ചത്. കശ്മീരി ഗേറ്റിൽ നിന്നാണ് ബാബ്ലി ലുധിയാനയിലേക്ക് ബസിൽ കയറിയത്.

അലിപൂർ മേഖലയിലെത്തിയപ്പോഴാണ് യുവതിക്ക് ഛർദിക്കാൻ തോന്നിയത്. ബസിന്റെ ജനലിലൂടെ തലയിട്ടപ്പോൾ മറ്റൊരു വാഹനത്തിൽ തലയിടിക്കുകയായിരുന്നു. വാഹനം ബസിനെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് യുവതിയുടെ തല അതിലിടിച്ചതെന്നാണ് റിപ്പോർട്ട്.

യുവതി സഹോദരിക്കും ഭർത്താവിനും അവരുടെ മൂന്ന് കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്.  ഇടിച്ച വാഹനം നിർത്താതെ പോയി. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും നിർത്താതെ പോയ വാഹനത്തിനായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News