ഫോബ്‌സ് സമ്പന്ന പട്ടിക; 5.4 ബില്യൺ ഡോളറുമായി മലയാളികളിൽ ഒന്നാമൻ യൂസുഫലി

90.7 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ

Update: 2022-04-06 06:37 GMT
Editor : afsal137 | By : Web Desk
Advertising

ഫോബ്‌സിന്റെ 2022 ലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടി എട്ട് മലയാളികൾ. പട്ടികയിൽ 490-ാം സ്ഥാനത്തുള്ള ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലിയാണ് മലയാളികളിലെ ഏറ്റവും വലിയ സമ്പന്നൻ. 5.4 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

ക്രിസ് ഗോപാലകൃഷ്ണൻ (4.1 ബില്യൺ ഡോളർ), ബൈജു രവീന്ദ്രൻ (3.6 ബില്യൺ ഡോളർ), രവി പിള്ള (2.6 ബില്യൺ ഡോളർ), എസ്ഡി ഷിബുലാൽ (2.2 ബില്യൺ ഡോളർ), സണ്ണി വർക്കി (2.1 ബില്യൺ ഡോളർ) ജോയ് ആലുക്കാസ് (1.9 ബില്യൺ ഡോളർ), മുത്തൂറ്റ് കുടുംബത്തിലെ ജോർജ്ജ് അലക്‌സാണ്ടർ മുത്തൂറ്റ്, ജോർജ്ജ് ജേക്കബ് മുത്തൂറ്റ്, (4.1 ബില്യൺ ഡോളർ) എന്നിവരാണ് പട്ടികയിലെ മറ്റു മലയാളികൾ.

90.7 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ. പട്ടികയിൽ 10ാം സ്ഥാനമാണ് മുകേഷ് അംബാനിക്കുള്ളത്. 90 ബില്യൺ ഡോളർ ആസ്തിയുള്ള അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഇന്ത്യയിലെ രണ്ടാമത്തെ ധനികനും പട്ടികയിൽ പതിനൊന്നാം സ്ഥാനക്കാരനുമാണ്. എച്ച്സിഎൽ ടെക്നോളജീസ് സ്ഥാപകൻ ശിവ് നാടാർ 28.7 ബില്യൺ ഡോളർ ആസ്തിയുമായി ഇന്ത്യൻ ധനികരിൽ മൂന്നാം സ്ഥാനത്തുണ്ട്. 24.3 ബില്യൺ ഡോളർ ആസ്തിയുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകൻ സൈറസ് പൂനവല്ലയും 20 ബില്യൺ ഡോളർ ആസ്തിയുള്ള ഡി-മാർട്ടിന്റെ സ്ഥാപകൻ രാധാകിഷൻ ദമാനിയും പട്ടികയിൽ ഇടംപിടിച്ച ഇന്ത്യക്കാരാണ്. 219 ബില്യൺ ഡോളർ ആസ്തിയുമായി എലോൺ മസ്‌കാണ് പട്ടികയിൽ ഒന്നാമത്. 171 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ആമസോൺ സിഇഒ ജെഫ് ബെസോസ് പിന്നാലെയുണ്ട്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News