തടവുകാരന്റെ ഭാര്യ ലൈംഗികമായി വഴങ്ങിയതിന് പ്രത്യുപകാരം: പ്രതിയെ മോചിപ്പിച്ച ജയില്‍ ഡിഐജി അറസ്റ്റില്‍

ഭർത്താവിന്റെ പരോളിനും മോചനത്തിനുമായി അന്നത്തെ ജയിൽ ചീഫ് സൂപ്രണ്ടായിരുന്ന എം. സോമശേഖർ തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് ഭാര്യയുടെ മൊഴി

Update: 2026-10-06 03:32 GMT

എം. സോമശേഖർ

ബംഗളൂരു: പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചതിന് പ്രത്യുപകാരമായി ജീവപര്യന്തം തടവുശിക്ഷ വിധിച്ചയാളെ വിട്ടയച്ച സംഭവത്തിൽ കർണാടകയിൽ ജയിൽ വകുപ്പ് ഡിഐജി എം. സോമശേഖർ അറസ്റ്റില്‍. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഭർത്താവിന്റെ പരോളിനും മോചനത്തിനുമായി സോമശേഖർ തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി തടവുകാരന്റെ ഭാര്യയാണ് വെളിപ്പെടുത്തിയത്.  2018ൽ തട്ടിപ്പ് നടക്കുമ്പോൾ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ ചീഫ് സൂപ്രണ്ടായിരുന്നു സോമശേഖർ. 

കോടതിയിൽ നൽകിയ മൊഴിയിലാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ഭർത്താവിന്റെ മോചനം സാധ്യമാക്കണമെങ്കിൽ സോമശേഖറുമായി ലൈംഗികമായി സഹകരിക്കണമെന്ന് ജയിലിലെ അസിസ്റ്റന്‍ഡായിരുന്ന ശ്രീകാന്ത് എന്ന ഉദ്യോഗസ്ഥന്‍ തന്നോട് ആവശ്യപ്പെട്ടതായും, തുടർന്ന് സോമശേഖർ തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായും യുവതി നല്‍കിയ മൊഴിയില്‍ പറയുന്നു. 

Advertising
Advertising

വ്യാജ സുപ്രീംകോടതി ഉത്തരവ് കാട്ടി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ച സംഭവത്തിലെ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. കേസില്‍ 2018ൽ സെൻട്രൽ ജയിലിലെ കൺവിക്ട് പ്രിസണർ സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സോമശേഖറിന്റെ നിർദേശപ്രകാരമാണ് തടവുകാരനായ ശങ്കറിന്റെ മോചനം നടന്നതെന്ന് ഇവർ പറഞ്ഞു. 

മുമ്പ് പരോളിലിറങ്ങി ഒളിവിൽ പോയ ചരിത്രമുള്ള തടവുകാരനാണ് ശങ്കർ. പിന്നീട് പിടിയിലായി ജയിലിലടച്ച ഇയാൾ വീണ്ടും പരോളിന് അപേക്ഷിച്ചപ്പോൾ, നിയമപ്രകാരം അർഹതയില്ലെന്ന് മറ്റ് ജയിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ചട്ടങ്ങൾ ലംഘിച്ച് 2018ൽ 15 ദിവസം വീതം മൂന്ന് തവണ സോമശേഖർ ഇയാൾക്ക് പരോൾ അനുവദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പരോൾ അനുവദിക്കുന്നതിന് മുന്നോടിയായി നടത്തിയ വെരിഫിക്കേഷനിലും വൻ കൃത്രിമം നടന്നതായി പൊലീസ് വ്യക്തമാക്കുന്നു. ചന്ദ്ര ലേഔട്ട് പൊലീസ് സ്റ്റേഷന്റേതെന്ന് അവകാശപ്പെട്ട് ഒരു ഫോൺ നമ്പറിലേക്ക് വിളിച്ച് വിവരങ്ങൾ ഉറപ്പുവരുത്തിയെന്നാണ് സോമശേഖർ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, ഈ നമ്പർ പൊലീസ് സ്റ്റേഷന്റേതല്ലെന്ന് അന്വേഷണസംഘം കണ്ടെത്തി.

ഇതിനുപുറമെ, തടവുകാരനെ മോചിപ്പിക്കാൻ ഹാജരാക്കിയ വ്യാജ സുപ്രിംകോടതി ഉത്തരവിന്റെ സത്യാവസ്ഥ പരിശോധിക്കുന്നതിലും സോമശേഖറിന് ഗുരുതര വീഴ്ച പറ്റി. ഉത്തരവിൽ ഒപ്പുവെച്ച ജഡ്ജി അതിനുമുമ്പേ വിരമിച്ചിരുന്നിട്ടും ഉത്തരവ് കൃത്യമായി പരിശോധിക്കാതെ തടവുകാരനെ മോചിപ്പിക്കുകയായിരുന്നു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News