സിം കാർഡും ഇന്‍റർനെറ്റും വേണ്ട; ജമ്മുവിൽ 'ലോറ' സെറ്റുമായി ഭീകരർ; നിരീക്ഷണം കർശനമാക്കി ഇന്ത്യൻ സുരക്ഷാസേന

കൊല്ലപ്പെട്ട ലഷ്കർ കമാൻഡർ ഹാഷിം മൂസയിൽ നിന്നാണ് 10-15 കിലോമീറ്റർ പരിധിയിൽ സന്ദേശങ്ങൾ കൈമാറാൻ ശേഷിയുള്ള ഈ ഉപകരണം പിടിച്ചെടുത്തത്

Update: 2026-10-05 07:57 GMT

ശ്രീനഗർ: മൊബൈൽ നെറ്റ്‌വര്‍ക്കില്ലാതെ ഭീകരർ ആശയവിനിമയം നടത്തുന്ന 'ലോറ' സാങ്കേതിക വിദ്യ ജമ്മുകശ്മീരിൽ സുരക്ഷാസേന കണ്ടെത്തി. കൊല്ലപ്പെട്ട ലഷ്കർ കമാൻഡർ ഹാഷിം മൂസയിൽ നിന്നാണ് 10-15 കിലോമീറ്റർ പരിധിയിൽ സന്ദേശങ്ങൾ കൈമാറാൻ ശേഷിയുള്ള ഈ ഉപകരണം പിടിച്ചെടുത്തത്. പരമ്പരാഗത നിരീക്ഷണങ്ങളെ വെട്ടിച്ച് പാക് ഹാൻഡ്ലർമാരുമായി ബന്ധപ്പെടാൻ ഇത് ഉപയോഗിച്ചതായാണ് നിഗമനം.

സിം കാർഡ്, ടവർ, വൈഫൈ എന്നിവയുടെ സഹായമൊന്നും കൂടാതെ തന്നെ പ്രവർത്തിക്കുന്ന സംവിധാനമാണ് ലോറ(LORA) അഥവാ, ലോ റേഞ്ച്. എത്ര ദൂരപരിധിയിലും ട്രേസ് ചെയ്യാനാകില്ലെന്നതാണ് ഇതിന്‍റെ പ്രത്യേകതയെന്നതിനാൽ ഭീകരർക്കിടയിൽ ഈ സംവിധാനം വ്യാപകമാണെന്നാണ് സെക്യൂരിറ്റി ഏജൻസികളുടെ നിരീക്ഷണം. ലോറ സിഗ്നലുകൾ കണ്ടെത്തുന്നതിനായി പ്രദേശത്തുടനീളം സെക്യൂരിറ്റി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

Advertising
Advertising

സെപ്റ്റംബർ 29-ന് ബുദ്ഗാമിലെ ഏറ്റുമുട്ടലിലാണ് ലഷ്കർ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടത്. ഇയാളുടെ വസ്ത്രത്തിനടിയിൽ നിന്നും പ്രത്യേകമായി സംവിധാനിച്ച ലോറ അൾട്രാ ഹാൻഡ്സെറ്റ് കണ്ടെടുക്കുകയായിരുന്നു. പിടിച്ചെടുത്തവ സാധാരണ വാക്കി-ടോക്കി ആയിരുന്നില്ലെന്നും നേരത്തെ എൻക്രിപ്റ്റ് ചെയ്തുവെച്ച റേഡിയോ സംവിധാനങ്ങളാണെന്നും മുതിർന്ന സുരക്ഷാ സേനാംഗം പറഞ്ഞു. സിം കാർഡുകളോ ടവർ, റീച്ചാർജ്, ലൊക്കേഷൻ എന്നിവയൊന്നും ആവശ്യമില്ലാതെ തന്നെ പ്രവർത്തിക്കുന്ന ഇത്തരം സംവിധാനങ്ങളെ ട്രേസ് ചെയ്യുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

കുറഞ്ഞ പവറിലുള്ള റേഡിയോ ഫ്രീക്വൻസിയാണ് ലോറയെ അപകടകാരിയാക്കുന്നത്. കൊടുംകാടുകൾക്കുള്ളിലും 10-15 കിലോമീറ്റർ ചുറ്റളവിൽ ജിപിഎസുമായി സഹകരിക്കുകയും ടെക്സ്റ്റ് സന്ദേശങ്ങൾ കൈമാറാനും ഇതുവഴി സാധിക്കും. ഓരോ ഡിവൈസും സിഗ്നലുകൾ ആശ്രയിക്കുന്നതിനാൽ, ഇവക്ക് സ്വതന്ത്രമായി പ്രൈവറ്റ് ആർമി നെറ്റ്‌വര്‍ക്ക് യഥേഷ്ടം നിർമിച്ചെടുക്കാനാകും.

ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ വധിക്കാൻ ഇന്ത്യൻ സുരക്ഷാ സേന നടത്തിയ ഓപ്പറേഷൻ മഹാദേവിനിടയിലും സമാനമായ ലോറ ഹാൻഡ്സെറ്റുകൾ കണ്ടെത്തിയിരുന്നു. ഈ ലോറ സെറ്റുകളും ഫോണുകളും പാകിസ്ഥാൻ ബന്ധം തെളിയിക്കുന്നതിനായി നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ (NTRO) വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News