കുഞ്ഞിനൊപ്പം കിണറ്റിൽ ചാടി യുവതി; നാലുവയസുകാരനായ മകനും അമ്മയും മരിച്ചു

തിങ്കളാഴ്ചയാണ് യുവതി മകനുമായി കിണറ്റിൽ ചാടിയതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം

Update: 2026-10-06 04:59 GMT

ലഖ്നൗ: ഉത്തർപ്രദേശിൽ നാലുവയസുകാരനായ മകനുമായി യുവതി കിണറ്റിൽ ചാടി മരിച്ച നിലയിൽ. 26കാരിയായ പൂജയും മകനുമാണ് മരിച്ചത്. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

ഝാൻസി ജില്ലയിലെ ജഖൗറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹർദില പ്രദേശത്താണ് സംഭവം. തിങ്കളാഴ്ചയാണ് യുവതി മകനുമായി കിണറ്റിൽ ചാടിയതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ജഖൗറ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് കിണറ്റിൽ നടത്തിയ പരിശോധനയിൽ പൂജയുടെയും മകന്റെയും മൃതദേഹങ്ങൾ പുറത്തെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി പൊലീസ് അറിയിച്ചു.

ജഖൗറ സ്റ്റേഷൻ ഹൗസ് ഓഫീസർ റാം പ്രകാശിന്റെ നേതൃത്വത്തിലാണ് തുടർനടപടികൾ പുരോഗമിക്കുന്നത്.

യുവതി ഇത്തരമൊരു നടപടി സ്വീകരിച്ചതിന്റെ കാരണം നിലവിൽ വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ അന്വേഷിച്ചുവരികയാണ്. കുടുംബാംഗങ്ങളിൽനിന്നും പ്രദേശവാസികളിൽനിന്നും വിവരങ്ങൾ ശേഖരിച്ചുവരുന്നതായും പൊലീസ് അറിയിച്ചു.

Tags:    

Writer - റുക്സാന വി.കെ

contributor

Editor - റുക്സാന വി.കെ

contributor

By - Web Desk

contributor

Similar News