സിദ്ദു എവിടെ മത്സരിച്ചാലും തോല്‍പിക്കുമെന്ന് ആവര്‍ത്തിച്ച് അമരീന്ദര്‍

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതോടെ അമരീന്ദര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ബി.ജെ.പിയില്‍ ചേരില്ലെന്നും എന്നാല്‍ കോണ്‍ഗ്രസ് വിടുമെന്നും അമരീന്ദര്‍ ഇന്ന് വ്യക്തമാക്കി.

Update: 2021-09-30 13:29 GMT

നവജ്യോത് സിങ് സിദ്ദുവിനെതിരായ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍. എവിടെ മത്സരിച്ചാലും അടുത്ത തെരഞ്ഞെടുപ്പില്‍ സിദ്ദുവിനെ തോല്‍പിക്കുമെന്ന് അമരീന്ദര്‍ പറഞ്ഞു. ഇത് താന്‍ നെരത്തെയും പറഞ്ഞ കാര്യമാണ്. സിദ്ദു പഞ്ചാബിന് ചേര്‍ന്ന ആളല്ലെന്നും അമരീന്ദര്‍ ആവര്‍ത്തിച്ചു.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതോടെ അമരീന്ദര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ബി.ജെ.പിയില്‍ ചേരില്ലെന്നും എന്നാല്‍ കോണ്‍ഗ്രസ് വിടുമെന്നും അമരീന്ദര്‍ ഇന്ന് വ്യക്തമാക്കി.

അതേസമയം പി.സി.സി അധ്യക്ഷസ്ഥാനം രാജിവെച്ച സിദ്ദു രാജി പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സിദ്ദുവിന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതായി മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി പറഞ്ഞു.

സിദ്ദുമായി അനുരഞ്ജന ചര്‍ച്ച വേണ്ടെന്ന ഹൈക്കമാന്റ് നിലപാടാണ് മഞ്ഞുരുക്കത്തിന് വഴിവെച്ചിരിക്കുന്നത്. രാജിയില്‍ അന്തിമ തീരുമാനം പറഞ്ഞില്ലെങ്കില്‍ ഇന്നോ നാളെയോ പുതിയ പി.സി.സി അദ്ധ്യക്ഷനെ തീരുമാനിക്കുമെന്ന് ഹൈക്കമാന്റ് വ്യക്തമാക്കിയതും സിദ്ദുവിനെ പ്രതിരോധത്തിലാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News