ഹജ്ജ് യാത്രികരുമായെത്തിയ വിമാനം ലഖ്‌നൗവില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ തീയും പുകയും ഉയര്‍ന്നു
ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്
Update: 2025-06-16 07:11 GMT
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗ എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിൽ തീ. ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. ഹജ്ജ് യാത്രികരുമായി എത്തിയ സൗദി എയർലൈൻസ് വിമാനത്തിലാണ് തീയും പുകയും ഉയർന്നത്.
ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുമ്പോഴാണ് ഇടത് ചക്രത്തിൽനിന്നും തീയും പുകയും കണ്ടത്. ജിദ്ദയില്‍ നിന്ന് ശനിയാഴ്ച രാത്രി 10.40 ന് പുറപ്പെട്ട വിമാനത്തിലാണ് പ്രശ്നമുണ്ടായത്.
യാത്രക്കാരെയെല്ലാം സുരക്ഷിതരായി വിമാനത്താവളത്തില്‍ നിന്ന് മാറ്റുകയും ചെയ്തു. ഹൈഡ്രോളിക് സംവിധാനത്തിലെ ചോർച്ചയാണ് കാരണമെന്ന് നിഗമനം. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.