നിർണായക അങ്കത്തിന് അഖിലേഷ് തിരഞ്ഞെടുത്ത മണ്ഡലം; കർഹാലിനെക്കുറിച്ച് അഞ്ച് കാര്യങ്ങൾ

അഖിലേഷ് പാർലമെന്റിൽ പ്രതിനിധീകരിക്കുന്ന അസംഗഢിൽ തന്നെ നിയമസഭാ അങ്കത്തിനും ഇറങ്ങണമെന്ന് പാർട്ടി അണികളിൽനിന്ന് മുറവിളി ശക്തമാകുമ്പോഴാണ് അപ്രതീക്ഷിത നീക്കം.

Update: 2022-01-20 14:55 GMT

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കർഹാൽ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അഖിലേഷ് പാർലമെന്റിൽ പ്രതിനിധീകരിക്കുന്ന അസംഗഢിൽ തന്നെ നിയമസഭാ അങ്കത്തിനും ഇറങ്ങണമെന്ന് പാർട്ടി അണികളിൽനിന്ന് മുറവിളി ശക്തമാകുമ്പോഴാണ് അപ്രതീക്ഷിത നീക്കം.

ഇതാദ്യമായാണ് അഖിലേഷ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായാണ് 2012ൽ അദ്ദേഹം യുപി മുഖ്യമന്ത്രിയായത്.

എന്തുകൊണ്ട് കർഹാൽ?

1. അഖിലേഷ് യാദവിന് മത്സരിക്കാവുന്ന ഏറ്റവും സുരക്ഷിതമായ മണ്ഡലമാണ് കർഹാൽ. ഇവിടെ മത്സരിച്ചാൽ അഖിലേഷിന് തന്റെ മണ്ഡലത്തിൽ കൂടുതൽ സമയം ചെലവഴിക്കാതെ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താനാവും.

Advertising
Advertising

2. ഒരു പതിറ്റാണ്ടോളം മുലായം സിങ് പ്രതിനിധീകരിച്ച പാർലമെന്റ് മണ്ഡലമാണ് സെൻട്രൽ യു.പിയിലെ മെയിൻപുരി. യാദവ ശക്തികേന്ദ്രമായ മണ്ഡലം രണ്ടുപതിറ്റാണ്ടിലേറെക്കാലം എസ്.പിയുടെ ഉറച്ച കോട്ടയുമാണ്. മെയിൻപുരി ലോക്സഭാ മണ്ഡലത്തിലെ നാല് നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് കർഹാൽ. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന യു.പി തെരഞ്ഞെടുപ്പിൽ ഫെബ്രുവരി 20നാണ് കർഹലിൽ വോട്ടെടുപ്പ്.

3. 1993 മുതൽ സമാജ് വാദി പാർട്ടി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചുവരുന്ന മണ്ഡലമാണ് കർഹാൽ. 2002 ൽ ബി.ജെ.പി സ്ഥാനാർഥി സോവ്‌റൺ സിങ് വിജയിച്ചത് മാത്രമാണ് ഇതിന് അപവാദം.

4. 2002 ൽ കർഹാലിൽ നിന്ന് വിജയിച്ച സോവ്‌റൺ സിങ് പിന്നീട് സമാജ് വാദി പാർട്ടിയിൽ ചേർന്നു.

5. സമാജ് വാദി പാർട്ടി നേതാവായ സോബരൺ യാദവ് ആണ് ഇപ്പോൾ കർഹാൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News