വീടിന് തീപിടിച്ച് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ മരിച്ചു; ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ

പുക എല്ലായിടത്തും പടർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു

Update: 2022-10-23 07:06 GMT
Editor : ലിസി. പി | By : Web Desk

ലഖ്‌നൗ: വീടിന് തീപിടിച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ദിനേശ് ചന്ദ്ര പാണ്ഡയാണ് മരിച്ചത്. ലക്നൗവിലെ ഇന്ദിരാനഗറിലെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ഗുരുതരമായ പൊള്ളലേറ്റ ഭാര്യയും മകനും ആശുപത്രിയിൽ ചികിത്സയിലാണ്.  തീ പടരുന്നത് കണ്ട് ദിനേശ് ചന്ദ്ര പാണ്ഡെയും ഭാര്യ അരുണയും മകൻ ശശാങ്കും വീടിന് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

വിവരമറിഞ്ഞ് ഇന്ദിരാനഗർ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിരുന്നു. പുക എല്ലായിടത്തും പടർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. ഓക്‌സിജൻ മാസ്‌കുകൾ ധരിച്ചാണ് രക്ഷാപ്രവർത്തകർ വീടിന്റെ ഒന്നാംനിലയിലെത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൂന്നുപേരെയും പുറത്തെത്തിച്ചത്. ദിനേശ് ചന്ദ്ര പാണ്ഡെയും കുടുംബവും ഒരു മുറിയിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നെന്ന് ഫയർഫോഴ്‌സ് പറഞ്ഞതായി ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു.

ഉടൻ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിനേശ് പാണ്ഡയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തീപിടിത്തത്തിന് കാരണം എന്താണെന്ന് കണ്ടെത്തിയിട്ടില്ല.അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News