ഗൗതം അദാനിക്ക് ഇനി ഇസഡ് കാറ്റഗറി സുരക്ഷ

പെയ്‌മെൻറ് അടിസ്ഥാനമാക്കിയാകും അദാനിക്കുള്ള 'ഇസഡ്' കാറ്റഗറി വിഐപി സുരക്ഷ എന്നാണ് അറിയുന്നത്. പ്രതിമാസം ഏകദേശം 15-20 ലക്ഷം രൂപ ചെലവ് ഇടാക്കിയായിരിക്കും അദാനിക്ക് വിഐപി സുരക്ഷ നൽകുക.

Update: 2022-08-17 17:04 GMT

ന്യൂഡൽഹി: രാജ്യത്തെ ശത കോടീശ്വരനായ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്ക് ഇസഡ് കാറ്റഗറി വിഐപി സുരക്ഷ നൽകിയതായി റിപ്പോർട്ട്. എൻഡിടിവി, ടൈംസ് നൗ അടക്കമുള്ള പ്രമുഖ ദേശീയ മാധ്യമങ്ങളാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പെയ്‌മെൻറ് അടിസ്ഥാനമാക്കിയാകും അദാനിക്കുള്ള 'ഇസഡ്' കാറ്റഗറി വിഐപി സുരക്ഷ എന്നാണ് അറിയുന്നത്. പ്രതിമാസം ഏകദേശം 15-20 ലക്ഷം രൂപ ചെലവ് ഇടാക്കിയായിരിക്കും അദാനിക്ക് വിഐപി സുരക്ഷ നൽകുക.

അദാനിയുടെ ജീവന് ഭീഷണിയുള്ളതായി കേന്ദ്ര അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 60 കാരനായ അദാനിക്ക് പുതിയ സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഉടൻ തന്നെ അദാനിയുടെ സുരക്ഷ ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിആർപിഎഫ് വിഐപി സെക്യൂരിറ്റി വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന്റെ സ്‌ക്വാഡ് ഇപ്പോൾ തന്നെ സജ്ജമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

നേരത്തെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് സിആർപിഎഫ് 'ഇസഡ്' കാറ്റഗറി വിഐപി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 2013 - ൽ യുപിഎ സർക്കാരാണ് മുകേഷ് അംബാനിക്ക് സിആർപിഎഫ് ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയത്. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ നിത അംബാനിക്കും പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News