ഗുജറാത്തിൽ സ്‌കൂളുകൾ നാളെ വീണ്ടും തുറക്കും

ഓൺലൈൻ ക്ലാസുകളും തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. സ്‌കൂളുകളിലെത്താൻ താൽപര്യമില്ലാത്തവർക്ക് ഓൺലൈൻ ക്ലാസുകളിൽ തുടരാവുന്നതാണ്.

Update: 2022-02-06 12:14 GMT

ഗുജറാത്തിൽ സ്‌കൂളുകൾ നാളെ മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കും. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളാണ് നാളെ തുറക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഡിസംബറിലാണ് സ്‌കൂളുകൾ അടച്ചത്.

അതേസമയം ഓൺലൈൻ ക്ലാസുകളും തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. സ്‌കൂളുകളിലെത്താൻ താൽപര്യമില്ലാത്തവർക്ക് ഓൺലൈൻ ക്ലാസുകളിൽ തുടരാവുന്നതാണ്.

സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് സ്‌കൂളുകൾ തുറക്കാൻ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന കോർ കമ്മിറ്റി യോഗം തീരുമാനിച്ചത്. സർക്കാർ നേരത്തെ പുറത്തിറക്കിയ സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രൊസീജ്യർ അനുസരിച്ചാണ് ഓഫ്‌ലൈൻ ക്ലാസുകൾ നടത്തേണ്ടതെന്ന് വിദ്യാഭ്യാസമന്ത്രി ജിതു വഗാനി അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News