ഹജ്ജ് വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതില്‍ കനത്ത പ്രതിഷേധം; നീതികേടെന്ന് കോണ്‍ഗ്രസ്

ഹജ്ജിനുള്ള വിമാനടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഹജ്ജ് കമ്മിറ്റി തീരുമാനമെടുത്തിരുന്നു. നിരക്കില്‍ 10,000 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. എണ്ണവില വര്‍ധിപ്പിച്ചതിന്റെ സാഹചര്യത്തിലാണ് വിമാനടിക്കറ്റ് നിരക്കും വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമായതെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു

Update: 2026-05-03 11:30 GMT

ന്യൂഡല്‍ഹി: ഹജ്ജ് ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. നീതികരിക്കാനാവാത്ത വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നും ഇത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം നിലപാടെടുത്തു. മെയ് 15 മുതല്‍ ഹജ്ജ് തീര്‍ഥാടകര്‍ 10,000 രൂപ അധികമായി നല്‍കണമെന്ന തീരുമാനം ഒരിക്കലും അംഗീകരിക്കാനാവത്തതാണെന്ന് കോണ്‍ഗ്രസ് എംപിയും ദേശീയ ജനറല്‍ സെക്രട്ടറിയുമായ സയിദ് നാസര്‍ ഹുസൈന്‍ പറഞ്ഞു.

ഹാജിമാരെല്ലാം ഇന്‍സ്റ്റാള്‍മെന്റായി ഉള്‍പ്പടെ മുഴുവന്‍ തുകയും നല്‍കിയിട്ടുണ്ട്. ഹാജിമാരില്‍ പലരും ഹജ്ജിനായി യാത്ര പുറപ്പെടുകയും ചെയ്തിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ അധിക തുക ചോദിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു ആഡംബര യാത്രയല്ല. മതപരമായ ചടങ്ങുകള്‍ നിര്‍വഹിക്കുന്നതിന് വേണ്ടിയുള്ള അവസരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

ഹജ്ജിനുള്ള വിമാനടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഹജ്ജ് കമ്മിറ്റി തീരുമാനമെടുത്തിരുന്നു. നിരക്കില്‍ 10,000 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. എണ്ണവില വര്‍ധിപ്പിച്ചതിന്റെ സാഹചര്യത്തിലാണ് വിമാനടിക്കറ്റ് നിരക്കും വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമായതെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഒരുപാട് ചര്‍ച്ചകള്‍ക്കൊടുവിലാണ് വര്‍ധന 10,000 രൂപയില്‍ പിടിച്ചുനിര്‍ത്തിയതെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇക്കണോമിക്‌സ് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

എവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ വര്‍ധിച്ചിരുന്നു. തുടര്‍ന്ന് അന്താരാഷ്ട്ര വിമാനകമ്പനികള്‍ക്കുള്ള ഇന്ധനവിലയില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ആഭ്യന്തര കമ്പനികളുടെ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News