പാകിസ്താന് വേണ്ടി ചാരവൃത്തി; കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ

പണം വാങ്ങിയാണ് ചാരവൃത്തി നടത്തിയതെന്ന് അറസ്റ്റിലായ ദേവേന്ദ്ര സിങ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു

Update: 2025-05-17 16:09 GMT

ചണ്ഡീഗഢ്: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയതിനും തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയതിനും കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ. ഫേസ്ബുക്ക് അക്കൗണ്ടിൽ പിസ്റ്റളുകളുടെയും തോക്കുകളുടെയും ഫോട്ടോകൾ അപ്‌ലോഡ് ചെയ്തതിനാണ് പട്യാലയിലെ ഖൽസ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായ ദേവേന്ദ്ര സിംഗ് ധില്ലൺ (25) മെയ് 12 ന് അറസ്റ്റിലാകുന്നത്.

കൂടുതൽ ചോദ്യം ചെയ്യലിലാണ് കഴിഞ്ഞ നവംബറിൽ പാകിസ്താനിലേക്ക് പോയതായും ഇന്റലിജൻസ് ഏജൻസിയിലെ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവെച്ചതായും കണ്ടെത്തിയത്. പണം നൽകിയാണ് ചാരവൃത്തിക്കായി ഉപയോഗിച്ചതെന്ന് വിദ്യാർത്ഥി സമ്മതിച്ചു. പട്യാല സൈനിക ക​ന്റോൺമെന്റിനെ് ചിത്രങ്ങൾ പാകിസ്താൻ ഉദ്യോഗസ്ഥരുമായി ഷെയർചെയ്തതായി പൊലീസ് പറഞ്ഞു. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ടും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇന്ന് ചാരവൃത്തിക്ക് യൂട്യൂബർ അടക്കം ആറ് പേരെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. 

Advertising
Advertising

പാകിസതാന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയ കേസിലാണ് പ്രശസ്ത ട്രാവൽ ബ്ലോഗർ ഉൾപ്പെടെ ആറ് പേർ അറസ്റ്റിലായത്. ജ്യോതി മൽഹോത്രയെന്ന യൂട്യൂബറടക്കം ആറ് പേരെ ഹരിയാനയും പഞ്ചാബും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. പാകിസ്താൻ രഹസ്യാന്വേഷണവിഭാഗത്തിന് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയെന്നാണ് കണ്ടെത്തൽ.

അറസ്റ്റിലായ ചാരസംഘത്തെ അഞ്ച് ദിവസത്തെക്ക് റിമാൻഡ് ചെയ്തു. സംഘം ഏജന്റുമാരായും, സാമ്പത്തിക സഹായികളായും, വിവരദാതാക്കളായും പ്രവർത്തിക്കുന്നുവെന്നാണ് കണ്ടെത്തൽ.കമ്മീഷൻ ഏജന്റുമാർവഴി വിസ നേടിയ ജ്യോതി 2023 ൽ അവർ പാകിസ്താൻ സന്ദർശിച്ചു. യാത്രയ്ക്കിടെ, ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷനിലെ സ്റ്റാഫ് അംഗമായ ഇഹ്സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി അവർ അടുത്ത ബന്ധം സ്ഥാപിച്ചു.

ഡാനിഷ്, ജ്യോതിയെ ഒന്നിലധികം പാകിസ്‍താൻ ഇന്റലിജൻസ് പ്രവർത്തകർക്ക്) പരിചയപ്പെടുത്തി.വാട്സ് ആപ്പ്, ടെലഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ജ്യോതി, ഷാക്കിർ എന്ന റാണ ഷഹബാസ് ഉൾപ്പെടെയുള്ളവരുമായി ബന്ധം പുലർത്തി. അദ്ദേഹത്തിന്റെ നമ്പർ ‘ജാട്ട് രൺധാവ’എന്ന പേരിലാണ് സേവ് ചെയ്തു.ഇന്ത്യയിലെ പലസ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ അവർ പരസ്പരം പങ്കുവെച്ചുവെന്നാണ് കണ്ടെത്തൽ

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News