സർക്കാരിൻ്റെ പാവയായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറിയെന്ന് ഇൻഡ്യ മുന്നണി

യുപിയിൽ BLO മാരുടെ പട്ടികയിൽ നിന്നും യാദവ, മുസ്‌ലിം വിഭാഗത്തിൽപെടുന്നവരെ മാറ്റിയെന്നും ഇൻഡ്യ മുന്നണി ആരോപിച്ചു

Update: 2025-08-18 12:27 GMT

ന്യൂഡൽഹി: സർക്കാരിൻ്റെ പാവയായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറിയെന്ന് ഇൻഡ്യ മുന്നണി. മെഷീൻ റീഡബിൾ വോട്ടർ പട്ടിക നൽകുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് സുപ്രിം കോടതി പറഞ്ഞിട്ടില്ല. യുപിയിൽ BLO മാരുടെ പട്ടികയിൽ നിന്നും യാദവ, മുസ്‌ലിം വിഭാഗത്തിൽപെടുന്നവരെ മാറ്റി. എന്തിനാണ് SIR നടപ്പാക്കുന്നതെന്ന് കമ്മീഷൻ വിശദീകരിച്ചില്ലെന്നും ഇൻഡ്യ മുന്നണി നേതാക്കൾ ആരോപിച്ചു.

ചോദ്യം ചോദിക്കുന്ന ആളുകളോട് വിവേചനപൂർവമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പെരുമാറുന്നതെന്നും ഇൻഡ്യ മുന്നണി നേതാക്കൾ ആരോപിച്ചു.  മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ബിജെപിയുടെ വക്താവായി മാറിയെന്നും ഇൻഡ്യ സഖ്യത്തിലെ ആർജെഡി നേതാവ് മനോജ് ഝാ പറഞ്ഞു. ഇന്ന് ചേർന്ന ഇൻഡ്യ മുന്നണിയുടെ യോഗത്തിൽ ഗ്യാനേഷ് കുമാറിനെ എങ്ങനെ ഇംപീച്ച് ചെയ്ത് പുറത്താക്കാം എന്നതിനെ കുറിച്ചാണ് പ്രധാനമായും ചർച്ച ചെയ്തത്. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News