സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്നും ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന

കപ്പലിൽ ഉണ്ടായിരുന്ന 17 ജീവനക്കാരും സുരക്ഷിതരാണ്

Update: 2024-01-29 18:22 GMT
Advertising

ഡൽഹി/ കൊച്ചി: സൊമാലിയാൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ മത്സ്യബന്ധന കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു.17 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ യുദ്ധക്കപ്പലായ ഐ.എൻ.എസ് സുമിത്ര ഉപയോഗിച്ചിട്ടുള്ള രക്ഷാദൗത്യമാണ് വിജയിച്ചത്.


ഇന്ന് രാവിലെ മുതൽ കപ്പൽ മോചിപ്പിക്കാനുള്ള രക്ഷാപ്രവർത്തനങ്ങള്‍ ആരംഭിച്ചിരുന്നു. കൊച്ചിയിൽ നിന്ന് 700 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. ഐ.എൻ.എസ് സുമിത്രയിലെ ധ്രൂവ് ഹെലികോപ്ടർ ഉപയോഗിച്ചുകൊണ്ട് കപ്പലുകള്‍ വിട്ടുനൽകണമെന്ന് സൂചന നൽകിയിരുന്നു. എന്നാൽ അതിന് കൊള്ളക്കാർ തയാറായിരുന്നില്ല. ഇതിനെ തുടർന്നാണ് വലിയ രീതിയിലുള്ള ഓപ്പറേഷൻ നാവികസേനയിൽ നിന്നുണ്ടായത്.


Full View

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News