രാജ്യത്തെ കോവിഡ് സാഹചര്യം ചർച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന്

രാവിലെ 11.30നാണ് യോഗം. മുതിർന്ന ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുക്കും

Update: 2022-12-21 01:36 GMT

ഡല്‍ഹി: രാജ്യത്തെ കോവിഡ് സാഹചര്യം ചർച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വിളിച്ച യോഗം ഇന്ന് . രാവിലെ 11.30നാണ് യോഗം. മുതിർന്ന ഉദ്യോഗസ്ഥരും വിദഗ്ധരും പങ്കെടുക്കും.

ചൈന അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് യോഗം. നിലവിൽ രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതേസമയം ജാഗ്രത തുടരണം എന്നും നിർദേശമുണ്ട്. "ജപ്പാൻ, അമേരിക്ക, കൊറിയ, ബ്രസീൽ, ചൈന എന്നിവിടങ്ങളിലെ കോവിഡിന്‍റെ പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിന്‍റെ അടിസ്ഥാനത്തില്‍ പോസിറ്റീവ് മുഴുവൻ ജീനോം സീക്വൻസിംഗും തയ്യാറാക്കേണ്ടത് അത്യാവശ്യമാണെന്ന്'' ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറഞ്ഞു. ഇതുവഴി വ്യാപകമായിക്കൊണ്ടിരിക്കുന്ന പുതിയ വകഭേദങ്ങള്‍ സമയബന്ധിതമായി കണ്ടെത്താനും അതിനായി ആവശ്യമായ പൊതുജനാരോഗ്യ നടപടികൾ ഏറ്റെടുക്കാനും സഹായിക്കുമെന്നും ഭൂഷണ്‍ വ്യക്തമാക്കി.

Advertising
Advertising

ഇന്ത്യൻ SARS-CoV-2 ജീനോമിക്സ് കൺസോർഷ്യം, അല്ലെങ്കിൽ INSACOG, കോവിഡ് 19 വൈറസിലെ ജീനോമിക് വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള 50 ലധികം ലബോറട്ടറികളുടെ ഒരു കൂട്ടായ്മയാണ്. പുതിയ വൈറസ് വകഭേദങ്ങളുടെ സവിശേഷതകൾ തിരിച്ചറിയാനും മനസ്സിലാക്കാനും ഉപയോഗിക്കുന്ന സംവിധാനമാണ് ജീനോം സീക്വൻസിങ്.എല്ലാ പോസിറ്റീവ് കേസുകളുടെയും സാമ്പിൾ എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും INSACOG ജീനോം സീക്വൻസിംഗ് ലാബുകളിലേക്ക് എല്ലാ ദിവസവും അയക്കണമെന്ന് കേന്ദ്രം അറിയിച്ചു. ആഗോളതലത്തിൽ ഓരോ ആഴ്ചയും 35 ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായി കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഇന്ന് രാവിലെ 112 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം സജീവ കേസുകൾ 3,490 ആയി കുറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News