ഷാര്‍ജ-ഹൈദരാബാദ് ഇന്‍ഡിഗോ വിമാനത്തിന് സാങ്കേതിക തകരാര്‍; കറാച്ചിയില്‍ ഇറക്കി

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാന കമ്പനി അധികൃതർ

Update: 2022-08-29 13:23 GMT
Advertising

ഡല്‍ഹി: ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് പറന്ന ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ കാരണം പാകിസ്താനിലെ കറാച്ചിയിൽ ഇറക്കി. മുൻകരുതല്‍ എന്ന നിലയിലാണ് അടിയന്തരമായി വിമാനം ഇറക്കിയതെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാന കമ്പനി അധികൃതർ അറിയിച്ചു. യാത്രക്കാരെ ഹൈദരാബാദിലെത്തിക്കാന്‍ മറ്റൊരു വിമാനം അയച്ചെന്നും ഇന്‍ഡിഗോ അറിയിച്ചു.

'ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ വിമാനം 6ഇ-1406 കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. പൈലറ്റ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മുൻകരുതൽ എന്ന നിലയിലാണ് വിമാനം തിരിച്ചുവിട്ടത്. യാത്രക്കാരെ ഹൈദരാബാദിലേക്ക് കൊണ്ടുവരാൻ മറ്റൊരു വിമാനം കറാച്ചിയിലേക്ക് അയക്കും'- ഇന്‍ഡിഗോ പ്രസ്താവനയിൽ അറിയിച്ചു.

ഈ മാസം ഇതിനു മുന്‍പും ഇന്ത്യയില്‍ നിന്നുള്ള വിമാനം പാകിസ്താനിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. ഡൽഹിയിൽ നിന്ന് ദുബൈയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം ഇൻഡിക്കേറ്റർ ലൈറ്റിന്റെ തകരാർ കാരണമാണ് പാകിസ്താനിലിറക്കിയത്. അതിലെ 138 യാത്രക്കാരെ ഇന്ത്യയിൽ നിന്ന് അയച്ച മറ്റൊരു വിമാനത്തിൽ ദുബൈയിലെത്തിച്ചു.




Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News