യു.പിയിൽ ബിജെപി നേതാവായ മാധ്യമപ്രവർത്തകനെ വെടിവച്ച് കൊന്നു

സുദർശൻ ന്യൂസ് കറസ്പോണ്ടന്റ് ആയ ഇയാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബൈക്കിൽ പോയതായിരുന്നു.

Update: 2024-05-13 08:23 GMT

ലഖ്നൗ: ഉത്തർപ്രദേശിൽ ബിജെപി നേതാവായ മാധ്യമപ്രവർത്തകനെ അജ്ഞാതർ വെടിവച്ച് കൊന്നു. വിവാദ ചാനലായ സുദർശൻ ന്യൂസ് കറസ്പോണ്ടന്റ് അഷുതോഷ് ശ്രീവാസ്തവ (45)യാണ് കൊല്ലപ്പെട്ടത്.

ജൗൻപൂർ ജില്ലയിലെ കോട്വാലിയിലെ സഭ്രഹാദ് മാർക്കറ്റിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബൈക്കിൽ പോയതായിരുന്നു.

ഒമ്പത് മണിയോടെ അജ്ഞാതനായ ബൈക്ക് യാത്രികൻ ഇയാളെ തടഞ്ഞുനിർത്തുകയും മറ്റ് നാല് പേർ വന്ന് വെടിവയ്ക്കുകയുമായിരുന്നു. ഉടൻ തന്നെ ഷാ​ഗഞ്ച് സാമൂഹികാരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

സംഭവത്തിനു പിന്നാലെ ഷാ​ഗഞ്ച് എംഎൽഎ രമേഷ് സിങ്ങും മറ്റ് ബിജെപി നേതാക്കളും സ്ഥലത്തെത്തി. കൊലപാതകത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും സിഐ അജിത് സിങ് ചൗഹാൻ പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News