യോഗിക്ക് വേണ്ടി വോട്ടഭ്യർഥിച്ച് കങ്കണ റണാവത്ത്

ഇൻസ്റ്റഗ്രാം പേജിലൂടെയാണ് യോഗി സർക്കാറിനായി കങ്കണ വോട്ടഭ്യർഥിച്ചത്

Update: 2022-02-19 09:39 GMT
Editor : Lissy P | By : Web Desk

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന് വേണ്ടി വോട്ടഭ്യർഥിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് യോഗി സർക്കാറിനായി കങ്കണ വോട്ടഭ്യർഥിച്ചത്.  തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പ്രചാരണത്തിന്റെ അവസാന ദിവസമായിരുന്നു വോട്ടഭ്യർഥന. യോഗി ആദിത്യനാഥ് സർക്കാരിന് പിന്തുണ നൽകുകയും സംസ്ഥാനത്തെ ആരാധകരോടും അനുയായികളോടും അദ്ദേഹത്തിന് വോട്ട് ചെയ്യാൻ അവർ ആവശ്യപ്പെടുകയും ചെയ്തു. 'ഓർക്കുക, യോഗി സർക്കാരിനെ തിരികെ കൊണ്ടുവരണം.അദ്ദേഹത്തിന് ജയിക്കാനായി ധാരാളം വോട്ടുകൾ വേണം.നിങ്ങൾ വോട്ട് ചെയ്യാനായി പോകുമ്പോൾ കുറഞ്ഞത് മൂന്നോ നാലോ പേരെയെങ്കിലും വോട്ട് ചെയ്യാനായി കൊണ്ടുപോകണമെന്നും' അവർ പറഞ്ഞു. യു.പി സർക്കാറിന്റെ ഒരു ജില്ല ഒരു ഉൽപ്പന്നം എന്ന പരിപാടിയുടെ ബ്രാൻഡ് അംബാസിഡര്‍ കൂടിയാണ് കങ്കണ റണാവത്ത്.

Advertising
Advertising

അവധ്, ബുന്ദേൽഖണ്ഡ് മേഖലകളിലെ 16 ജില്ലകളിലാണ് ഫെബ്രുവരി 20 ന് മൂന്നാം ഘട്ടവോട്ടെടുപ്പ് നടക്കുന്നത്. ബാക്കിയുള്ള നാല് ഘട്ടങ്ങത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 23, ഫെബ്രുവരി 27, മാർച്ച് മൂന്ന്, ഏഴ് തീയതികളിൽ നടക്കും. വോട്ടെണ്ണലും പ്രഖ്യാപനവും മാർച്ച് 10ന് നടക്കും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News