കർണാടക കോൺഗ്രസ് എംഎൽഎ എച്ച്.വൈ മേട്ടി അന്തരിച്ചു

ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Update: 2025-11-04 14:15 GMT

ബംഗളൂരു: കർണാടക മുൻ മന്ത്രിയും ബാഗൽകോട്ട് എംഎൽഎയുമായ എച്ച്.വൈ മേട്ടി (79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് അന്ത്യകർമങ്ങൾ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

1989, 1994, 2004 വർഷങ്ങളിൽ ജനതാദൾ അംഗമായി മേട്ടി ഗുലേദ്ഗുഡ്ഡ മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയി. 1994ൽ വനം മന്ത്രിയായി. 1996ൽ ബാഗൽകോട്ടിൽ നിന്ന് എംപിയായി. മണ്ഡല പുനർനിർണയത്തിന് ശേഷം 2008ൽ കോൺഗ്രസ് ടിക്കറ്റിൽ ബാഗൽകോട്ടിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2013ൽ വിജയിച്ച മേട്ടി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭയിൽ എക്‌സൈസ് മന്ത്രിയായി. 2018ൽ മേട്ടി പരാജയപ്പെട്ടു.

മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി മേട്ടിക്ക് അന്ത്യാഞ്ജലിയർപ്പിച്ചു. ദീർഘകാലം പൊതുരംഗത്ത് പ്രവർത്തിച്ച മേട്ടി ജനപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നുവെന്ന് സിദ്ധരാമയ്യ അനുസ്മരിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News