പരിപാടി നടത്തണമെന്നത് സര്‍ക്കാരിന്റെ തീരുമാനം; ബെംഗളൂരു ദുരന്തത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍

ആഘോഷ പരിപാടി നടത്തണമെന്നത് സര്‍ക്കാരിന്റെ തീരുമാനമായിരുന്നുവെന്ന് കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍

Update: 2025-06-06 12:04 GMT

ബെംഗളൂരു. റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ (ആര്‍സിബി) ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍. ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയും പരിപാടിയുടെ സംഘാടകരെയും കുറ്റപ്പെടുത്തി കര്‍ണ്ണാടക സ്റ്റേറ്റ് ക്രിക്കറ്റ് കൗണ്‍സില്‍. 

ഐപിഎല്‍ കിരീട നേട്ട ആഘോഷ പരിപാടി സംഘടിപ്പിച്ചതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് കൗണ്‍സില്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. ''പരിപാടി നടത്തണമെന്നത് സര്‍ക്കാരിന്റെ തീരുമാനമായിരുന്നു. ചിന്നസ്വമി സ്റ്റേഡിയത്തില്‍ അല്ല, വിധാന സൗധ സ്റ്റേഡിയത്തിലാണ് ഇത് നടന്നത്. സ്റ്റേഡിയം വാടകയ്ക്ക് എടുക്കുന്നത് ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ചീഫ് മിനിസ്റ്റര്‍, ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍, ക്യാബിനറ്റ് മിനിസ്റ്റര്‍, സീനിയര്‍ പൊലീസ് ഉദ്യേഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആഘോഷ പരിപാടിക്ക് സൗകര്യമൊരുക്കിയത് സര്‍ക്കാരാണ്. ഉന്നതതലങ്ങളില്‍ നിന്ന് പരിപാടിക്ക് അനുമതി ഉണ്ടായിരുന്നു,'' അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ദൗര്‍ഭാഗ്യകരമായ സംഭവം ആളുകളുടെ പെട്ടുന്നുള്ള തള്ളിക്കയറ്റത്തിലൂടെ ഉണ്ടായതാണ്. അതല്ലാതെ അസോസിയേഷന്‍ അംഗങ്ങളുടെ പേരില്‍ പ്രത്യേകിച്ച് ഒരു ദുരുദ്ദേശവും ആരോപിക്കാനാവില്ലെന്നും പ്രസ്താവനയിലൂടെ കൂട്ടിച്ചേര്‍ത്തു. 

Advertising
Advertising

കര്‍ണാടക ഹൈക്കോടതി വിഷയത്തില്‍ സ്വമേദയ കേസെടുത്തിട്ടുണ്ട്. സ്റ്റേഡിയത്തിലെ അപകടത്തില്‍ ആര്‍സിബി മാനേജ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎന്‍എ, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. പരമാഴധി 40000 പേരെ റള്‍ക്കൊള്ളാവുന്ന സ്റ്റേഡിയത്തിന് പുറത്ത് 2 ലക്ഷത്തിലധികം ആളുകള്‍ എത്തിയതാണ് ജുരന്തത്തിന് കാരണമായതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അസോസിയേഷനെതിരെ കേസ് എടുത്തതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News