'അവളുടെ കാൽ കുടുങ്ങിയെന്ന് അവര്‍ക്ക് അറിയാമായിരുന്നു, എന്നിട്ടും കാര്‍ നിർത്താതെ പോയി'; പ്രതികൾക്കെതിരെ അഞ്ജലിയുടെ സുഹൃത്ത്

യുവതിയെ കാറില്‍ 13 കിലോമീറ്ററാണ് വാഹനത്തിൽ വലിച്ചിഴച്ചത്

Update: 2023-01-04 03:22 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: സുൽത്താൻപൂരിൽ യുവതി കൊല്ലപ്പെട്ട കേസിലെ പ്രതികൾക്കെതിരെ യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് രംഗത്ത്. വാഹനം ഇടിച്ച ശേഷം പ്രതികൾ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും കാറിന് അടിയിൽ കുടുങ്ങിയിട്ടുണ്ട് വാഹനം നിർത്താതെ പോയെന്ന് സുഹൃത്ത് നിധി പറഞ്ഞു. സ്‌കൂട്ടർ ഓടിച്ചപ്പോൾ കൊല്ലപ്പെട്ട അഞ്ജലി മദ്യപിച്ചതായും നിധി പൊലീസിന് മൊഴി നൽകി.

അപകടം കണ്ട് ഭയന്നാണ് പെട്ടെന്ന് വീട്ടിലേക്ക് പോയത്. കേസിൽ പ്രതിയാകുമെന്ന് പേടിച്ചാണ് ആദ്യം പൊലീസിൽ വിവരം അറിയിക്കാതിരുന്നതെന്നും നിധി പറഞ്ഞു. കാർ ഞങ്ങളെ ഇടിച്ചതിന് ശേഷം ഞാൻ ഒരു വശത്തേക്ക് വീണു. അഞ്ജലിയുടെ കാൽ കാറിനടിയിൽ കുടുങ്ങി. അടിയിൽ അഞ്ജലി കുടുങ്ങിയെന്ന് കാറിലുണ്ടായിരുന്നവർക്ക് അറിയാമായിരുന്നു. അവൾ ഉച്ചത്തിൽ കരയുന്നുണ്ടായിരുന്നു. എന്നാൽ അവർ അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോയെന്നും നിധി പറഞ്ഞു. അഞ്ജലി മദ്യപിച്ചിരുന്നത് കൊണ്ട് സ്‌കൂട്ടർ ഓടിക്കേണ്ടെന്ന് പറഞ്ഞുവെങ്കിലും കേട്ടില്ലെന്നും നിധി മൊഴി നൽകി.

Advertising
Advertising

പുതുവത്സര ആഘോഷങ്ങൾക്കായി കഞ്ചാവാലയിലെ ഹോട്ടലിലെത്തിയ അഞ്ജലിയും സുഹൃത്ത് നിധിയും അവിടവെച്ച് വഴക്കിട്ടെന്നും ശേഷം ഒരുമിച്ചാണ് സ്‌കൂട്ടറിൽ അപകടം നടന്നയിടത്തേക്ക് പോയതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതേസമയം, പെൺകുട്ടി പീഡനതിന് ഇരയായിട്ടില്ലെനാണ് പോസ്റ്റോമോർട്ടം റിപ്പോർട്ട്. പെൺകുട്ടിയെ 13 കിലോമീറ്ററാണ് വാഹനത്തിൽ വലിച്ചിഴച്ചത്.

മൗലാന ആസാദ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ട് പൊലീസിന് കൈമാറി.കേസിന്റെ വിശാദാംശങ്ങൾ പൊലീസ് മേധവി സഞ്ജയ് അറോറ ആഭ്യന്തരമന്ത്രാലയയിൽ നേരിട്ടെത്തി വിശദീകരിച്ചു. കേസിൽ അഞ്ചുപേരാണ് അറസ്റ്റിലായിരിക്കുന്നത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News