പ്രവാചകനെതിരെ അധിക്ഷേപകരമായ പരാമർശം; പ്രതികരണവുമായി ഗായകൻ ലക്കി അലി

ഒരു ചാനൽ ചർച്ചക്കിടെ പ്രവാചകനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ ബിജെപി വക്താവായിരുന്ന നുപുർ ശർമക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

Update: 2022-06-06 06:58 GMT

ന്യൂഡൽഹി: പ്രവാചകനെ അധിക്ഷേപിച്ച ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരെ പ്രതികരണവുമായി ഗായകനും ഗാനരചയിതാവുമായ ലക്കി അലി. 'ഞാൻ മുഹമ്മദ് നബിയെ സ്‌നേഹിക്കുന്നു, അദ്ദേഹത്തിനുമേൽ എല്ലാ അനുഗ്രഹങ്ങളും വർഷിക്കട്ടെ'- ലക്കി അലി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

Full View

ഒരു ചാനൽ ചർച്ചക്കിടെ പ്രവാചകനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ ബിജെപി വക്താവായിരുന്ന നുപുർ ശർമക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഗൾഫ് രാജ്യങ്ങളും ഒഐസിയും മുസ്‌ലിം വേൾഡ് ലീഗും പ്രവാചകനെതിരായ അധിക്ഷേപത്തിനെതിരെ രംഗത്തെത്തി. സൗദി, ഖത്തർ, ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളും സംഭവത്തിൽ പ്രതിഷേധമറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News