കുളിച്ചതിന് ശേഷം ടവ്വല്‍ കൊടുക്കാന്‍ വൈകി; ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു

മധ്യപ്രദേശ് ബാലഘട്ട് ജില്ലയിലെ ഹിരാപൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്

Update: 2021-11-09 03:44 GMT

ബാത്‍റൂമില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ ടവ്വല്‍ എടുത്തുകൊടുക്കാന്‍ വൈകിയതിന് ഭാര്യയെ അമ്പതുകാരന്‍ അടിച്ചുകൊലപ്പെടുത്തി. മധ്യപ്രദേശ് ബാലഘട്ട് ജില്ലയിലെ ഹിരാപൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.

വനംവകുപ്പില്‍ ദിവസവേതനക്കാരനായി ജോലി ചെയ്യുന്ന രാജ്കുമാർ ബഹെ എന്നയാളാണ് ഭാര്യ പുഷ്പ ഭായിയെ (45) കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞെത്തിയ രാജ്കുമാര്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഭാര്യയോട് ടവ്വല്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ പാത്രം കഴുകിക്കൊണ്ടിരിക്കുകയാണെന്നും കുറച്ചു നേരം കാത്തിരിക്കാനും പുഷ്പ പറഞ്ഞു. ഇതില്‍ ദേഷ്യം പൂണ്ട രാജ്കുമാര്‍ പുഷ്പയെ ഒരു കോരിക കൊണ്ടു അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. പുഷ്പ തല്‍ക്ഷണം തന്നെ മരിച്ചു. 23കാരിയായ മകള്‍ തടയാൻ ശ്രമിച്ചപ്പോൾ പ്രതി ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ഞായറാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. രാജ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News