പുള്ളിപ്പുലി കുഞ്ഞിനെ വില്‍ക്കാനുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍

ഹോണററി വൈൽഡ്​ലൈഫ്​ വാർഡൻ രോഹൻ ഭാതെയും വനം വകു​പ്പ്​ ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ്​ വെള്ളിയാഴ്ച കാരാടുള്ള വീട്ടിൽ വെച്ച്​​ പ്രതിയെ അറസ്റ്റ്​ ചെയ്​തത്​

Update: 2021-07-25 14:25 GMT
Editor : Roshin | By : Web Desk
Advertising

പുള്ളിപ്പുലി കുഞ്ഞിനെ വിൽക്കാനുണ്ടെന്ന്​ പറഞ്ഞ്​ ഫേസ്​ബുക്കിൽ പോസ്റ്റിട്ടയാൾ അറസ്​റ്റില്‍. മഹാരാഷ്​ട്രയിലെ സതാര ജില്ലയിലെ കാരാടാണ്​ സംഭവം. ലാലിയ എന്നറിയപ്പെടുന്ന ഋഷികേശ്​​ ഇംഗ്ലേ എന്നയാളാണ്​ പുള്ളിപ്പുലി കുഞ്ഞുങ്ങളെ ആവശ്യമുള്ളവർ വിളിക്കാൻ ആവശ്യപ്പെട്ട്​ ഫേസ്​ബുക്കിൽ പരസ്യം ചെയ്​തത്​.

ഹോണററി വൈൽഡ്​ലൈഫ്​ വാർഡൻ രോഹൻ ഭാതെയും വനം വകു​പ്പ്​ ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ്​ വെള്ളിയാഴ്ച കാരാടുള്ള വീട്ടിൽ വെച്ച്​​ പ്രതിയെ അറസ്റ്റ്​ ചെയ്​തത്​.

അന്വേഷണത്തിൽ ഇയാളുടെ പക്കൽ പുള്ളിപ്പുലി കുഞ്ഞുങ്ങൾ ഇല്ലെന്നും തമാശക്ക്​ വേണ്ടിയാണ്​ സോഷ്യൽ മീഡിയയിൽ പോസ്റ്റ്​ ഇട്ടതെന്നും റേഞ്ച്​ ഫോറസ്റ്റ്​ ഓഫീസർ വിലാസ്​ കാലെ കണ്ടെത്തി.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News