വിമാനം പുറപ്പെടാൻ തുടങ്ങുന്നതിനിടെ എമർജൻസി വാതിൽ തുറന്ന യാത്രക്കാരൻ അറസ്റ്റിൽ

അറസ്റ്റിലായ യാത്രക്കാ​രനെ സിഐഎസ്എഫ് സംഘം ചോദ്യം ചെയ്യുകയാണ്

Update: 2025-01-29 05:28 GMT

ന്യൂഡൽഹി: വിമാനം പറന്നുയരാൻ തുടങ്ങുന്നതിനിടെ എമർജൻസി വാതിൽ തുറന്ന യാത്രക്കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനം ബെംഗളൂരുവിലേക്ക് റപ്പെടാനൊരുങ്ങുന്നതിനിടയിലാണ് സംഭവം. എല്ലാ യാത്രക്കാരും വിമാനത്തിൽ കയറുകയും രാവിലെ 10:10 ന് ടേക്ക് ഓഫ് ഷെഡ്യൂൾ ചെയ്തതിന് പിന്നാലെയാണ് യാത്രക്കാരൻ എമർജൻസി എക്സിറ്റ് വാതിൽ തുറന്നത്.

ആക്സിസ് ബാങ്ക് ജീവനക്കാരനായ സിറാജ് കിദ്വായ് ആണ് കസ്റ്റഡിയിലുള്ളത്. താൻ അബദ്ധത്തിലാണ് വാതിൽ തുറന്നതെന്നാണ് കിദ്വായ് സിഐഎസ്എഫിനോട് പറഞ്ഞത്. അറസ്റ്റിലായ യാത്രക്കാ​രനെ ​ജോധ്പൂർ എയർപ്പോർട്ടിൽ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.

Advertising
Advertising

എമർജൻസി എക്സിറ്റ് തുറന്നതിന് പിന്നാലെ യാത്രക്കാർ ബഹളംവെച്ചു. അതോടെ സുരക്ഷാ കാബിൻ ക്രൂ യാത്രക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് 20 മിനിറ്റ് വൈകിയാണ് വിമാനം പുറപ്പെട്ടത്.

ജോധ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് 6E 6033 വിമാനം പുറപ്പെടുന്നതിന് മുമ്പുള്ള സുരക്ഷാ ബ്രീഫിംഗിനിടയിൽ, ഒരു യാത്രക്കാരൻ എമർജൻസി എക്സിറ്റ് വാതിൽ തുറന്നു. ജീവനക്കാർ ഇട​പെട്ട് നിയന്ത്രണ വിധേയമാക്കി. യാത്രക്കാരനെ പിന്നീട് സിഐഎസ്എഫ് സംഘത്തിന് കൈമാറിയെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും ഇൻഡിഗോ വ്യക്തമാക്കി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News