ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വീട്ടുതടങ്കലിൽ

മുതിർന്ന പി.ഡി.പി നേതാക്കൾക്കൊപ്പം തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് മുഫ്തി ട്വീറ്റ് ചെയ്തു

Update: 2023-08-05 07:44 GMT
Advertising

ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി വീട്ടുതടങ്കലിൽ. മുതിർന്ന പി.ഡി.പി നേതാക്കൾക്കൊപ്പം തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് മുഫ്തി ട്വീറ്റ് ചെയ്തു.

കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ നാലാം വാർഷികമാണിന്ന്. ഇന്ന് ഒരു സെമിനാർ നടത്തുന്നതിന് പിഡിപി അനുമതി തേടിയിരുന്നെങ്കിലും അധികൃതർ അനുമതി നിഷേധിച്ചു. ഇതിന് പിന്നാലെയാണ് വീട്ടു തടങ്കൽ. ഇന്നലെ നിരവധി പിഡിപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

Full View

തന്റെ വീട് പൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങൾ മുഫ്തി ട്വീറ്റിലൂടെ പങ്കു വച്ചിട്ടുണ്ട്. ജമ്മുകശ്മീരിൽ സ്ഥിതി സാധാരണസ്ഥിതിയിലായെന്ന് സുപ്രിംകോടതിയിലുൾപ്പടെ വാദിക്കുന്ന കേന്ദ്രസർക്കാരിന്റെ പൊള്ളത്തരമാണ് തനിക്കെതിരായ നടപടിയിലൂടെ വ്യക്തമാകുന്നതെന്നും മുഫ്തി ട്വീറ്റിൽ കുറിച്ചു.

കശ്മീരിലെ ജനജീവിതം സാധാരണ നിലയിൽ ആയെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്. 2016 മുതൽ 2019 വരെ പ്രതിഷേധങ്ങൾക്കിടെ കൊലപ്പെട്ട സാധാരണക്കാരുടെ എണ്ണം 124 ആയിരുന്നു. എന്നാല് കഴിഞ്ഞ നാലു വർഷത്തിനിടെ അത്തരം ഒരു സംഭവം പോലും നടന്നില്ല എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. തീവ്രവാദ പ്രവർത്തനങ്ങളും കശ്മീരിൽ കുറയുന്നു എന്നാണ് കണക്കുകൾ. 2022 ൽ 186 തീവ്രവാദികൾ കൊല്ലപ്പെട്ടപ്പോൾ ഈ വർഷം ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം 35 മാത്രമാണ്. പ്രധാനപ്പെട്ട പരിപാടികൾക്ക് കശ്മീർ വേദിയാകാൻ സാധിച്ചതും ആർട്ടിക്കിൾ 370 റദ്ദാക്കിയതിൻ്റെ നാലാം വാർഷികത്തിൽ നേട്ടമായി കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്നുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News